ചാത്തന്നൂർ ∙ തിരഞ്ഞെടുപ്പ് തിരക്കിന്റെ മറവിൽ വൻ തോതിൽ നിലം നികത്തി. വില്ലേജ് അധികൃതരുടെ കർശന നിലപാടിനെ തുടർന്നു തള്ളിയ മണ്ണ് തിരിച്ചെടുത്തു തുടങ്ങി. റോയൽ ആശുപത്രിക്കു സമീപം ഇത്തിക്കര വയലാണ് വൻ തോതിൽ നികത്തിയത്.
തിരഞ്ഞെടുപ്പ്, വോട്ടെണ്ണൽ, അവധി എന്നിവയുടെ മറവിലാണ് നിലം നികത്തിയത്. നൂറ്റിഅൻപതോളം ലോഡ് മണ്ണ് നിലത്തിൽ നിക്ഷേപിച്ചു.
നിലം നികത്തിൽ ശ്രദ്ധയിൽ പെട്ടതോടെ മീനാട് വില്ലേജ് ഓഫിസർ എസ്.സുനിൽകുമാറിന്റെ നേതൃത്വത്തിൽ നടപടി എടുത്തത്.
ഉടനടി മണ്ണ് നീക്കം ചെയ്തു നിലം പൂർവസ്ഥിതിയിലാക്കാൻ ഉത്തരവ് നൽകി. ഇത്തിക്കര വയലിൽ പ്രദേശത്തെ ഒട്ടേറെ വീടുകൾ കാലവർഷക്കാലത്ത് വെള്ളപ്പൊക്ക കെടുതി നേരിടുന്നവയാണ്.
വലിയ തോതിൽ നിലം നികത്തിയതോടെ വെള്ളം ഒഴുക്ക് തടസ്സപ്പെട്ടു ഒട്ടേറെ വീടുകൾ വെള്ളപ്പൊക്ക കെടുതിക്ക് ഇരയാകും. റവന്യു അധികൃതരുടെ നടപടിയെ തുടർന്നു മണ്ണ് നീക്കുന്ന നടപടി ആരംഭിച്ചു. വില്ലേജ് ഓഫിസർ എസ്.സുനിൽ കുമാറിനു പുറമേ സ്പെഷൽ വില്ലേജ് ഓഫിസർ ഷിഹാബുദ്ദീൻ, ഫീൽഡ് അസിസ്റ്റന്റുമാരായ വിനോദ് കുമാർ, ബേബി കുട്ടി എന്നിവർ നടപടികൾക്കു നേതൃത്വം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

