കൊല്ലം ∙ പഞ്ചായത്ത് കമ്മിറ്റിയിൽ പങ്കെടുക്കാൻ മാസത്തിലൊരിക്കൽ തലസ്ഥാനത്തു നിന്നു പിള്ളയുടെ ഒരു വരവുണ്ട്. പഞ്ചായത്തിന്റെ ആ മാസത്തെ നടപടികൾക്ക് അവിടെ അംഗീകാരമായി, അടുത്ത മാസത്തെ പദ്ധതികൾക്കും തീരുമാനമാകും.
മന്ത്രിയായിരിക്കുമ്പോഴും എംപിയായിരിക്കുമ്പോഴും പഞ്ചായത്ത് പ്രസിഡന്റ് പദവിയിൽ തുടർന്ന അപൂർവതയുടെ ഉടമകളിലൊരാളാണ് അന്തരിച്ച കേരള കോൺഗ്രസ് നേതാവ് ആർ. ബാലകൃഷ്ണപിള്ള.
1964 മുതൽ 87 വരെ കൊല്ലം ജില്ലയിലെ ഇടമുളയ്ക്കൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിരുന്നു പിള്ള. പത്തനാപുരം എംഎൽഎ ആയിരിക്കുമ്പോഴാണ് ആദ്യമായി ആർ.ബാലകൃഷ്ണപിള്ള പഞ്ചായത്ത് ഭരണസമിതിയുടെ ഭാഗമായത്.
അന്ന് അദ്ദേഹം കോൺഗ്രസ് പാർട്ടി അംഗമായിരുന്നു. ആ പദവിയിൽ തുടരുമ്പോഴാണ് 1965 ൽ കൊട്ടാരക്കരയിൽനിന്നു നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെടുന്നത്.
71ൽ മാവേലിക്കര നിന്നു ലോക്സഭയിലേക്കും പോയി. പഞ്ചായത്ത് പ്രസിഡന്റായിരിക്കുമ്പോൾ തന്നെ 1975–76 ൽ സി.
അച്യുതമേനോൻ മന്ത്രിസഭയിൽ ഗതാഗത വകുപ്പ് കൈകാര്യം ചെയ്തു. 1977 ലും 80 ലും കൊട്ടാരക്കരയിൽനിന്നു വീണ്ടും നിയമസഭയിലേക്കു പോയി.
80–81 ൽ ഇ.കെ.നായനാർ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായി. 1982 ൽ വീണ്ടും ജയം.
കരുണാകരൻ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രി. 1987 ൽ വീണ്ടും ജയം.
ആ വർഷം ജയിച്ചെന്നു മാത്രമല്ല, 88 മുതൽ 95 വരെ കൊട്ടാരക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പദവിയും കൈകാര്യം ചെയ്തു. 90 ൽ നിയമസഭാംഗത്വം സ്പീക്കർ റദ്ദാക്കിയെങ്കിലും അടുത്ത വർഷത്തെ തിരഞ്ഞെടുപ്പിൽ വീണ്ടും ജയിച്ചു.
91 മുതൽ 95 വരെ കരുണാകരൻ മന്ത്രിസഭയിൽ ഗതാഗത മന്ത്രിയുമായി. 1995 ൽ പിള്ള വീണ്ടും കൊട്ടാരക്കര ഗ്രാമപ്പഞ്ചായത്തിലേക്കു മത്സരിച്ചെങ്കിലും യുഡിഎഫിനു ഭരണം കിട്ടിയില്ല.
പിള്ള പ്രതിപക്ഷാംഗമായി.1996, 2001 വർഷങ്ങളിലും പിള്ള കൊട്ടാരക്കരയിൽ നിന്നു ജയിച്ചു നിയമസഭാംഗമായി. എ.കെ.
ആന്റണി മന്ത്രിസഭയിൽ 2003–04 കാലത്ത് ഗതാഗതമന്ത്രിയായിരുന്നു.
ഇരട്ടറോൾ
1995 ൽ പഞ്ചായത്ത് രാജ് സംവിധാനം നിലവിൽ വരും മുൻപ് കേരളത്തിൽ എംഎൽഎക്ക് പഞ്ചായത്ത് അംഗമോ പ്രസിഡന്റോ ആയി ഇരിക്കുന്നതിന് തടസ്സമില്ലായിരുന്നു. എ.കെ.ആന്റണി മന്ത്രിസഭയിൽ 1978ൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന യു.എ.ബീരാനും മന്ത്രിയായിരിക്കുമ്പോൾ പഞ്ചായത്ത് പ്രസിഡന്റായിരുന്നു.
1963 മുതൽ 94 വരെ കോട്ടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റായിരുന്നു ബീരാൻ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

