പത്തനാപുരം ∙ കുടിവെള്ളമില്ലാതെ ഗ്രാമങ്ങൾ; ദുരിതക്കയത്തിൽ നാട്ടുകാർ. പഞ്ചായത്തിലെ ഇടത്തറ, നടുമുരുപ്പ് മേഖലകളിലാണ് ജലക്ഷാമം രൂക്ഷമായത്.
പദ്ധതികൾ ഏറെയുണ്ടെങ്കിലും കുടിക്കാൻ വെള്ളം ഇല്ലെന്നതാണ് അവസ്ഥയെന്ന് നാട്ടുകാർ പറയുന്നു. പ്രധാന കനാലുകളിൽ വെള്ളം തുറന്നുവിട്ടെങ്കിലും സബ് കനാലുകളിൽ ഇനിയും വെള്ളം എത്തിയിട്ടില്ല.
ഇതോടെയാണ് കിണറുകൾ വറ്റി തുടങ്ങിയത്. പ്രതിഷേധിച്ചിട്ടും വെള്ളം കിട്ടായാതയോടെ പ്രദേശത്തെ ഒരു പറ്റം യുവാക്കൾ ടാങ്കറുകളിലും ലോറികളിലും വെള്ളമെത്തിച്ചു നൽകി.
നടുമുരുപ്പ് മേഖലയിലും സമാനമാണു സ്ഥിതി.
പൊതുവേ ഉയർന്ന സ്ഥലമായതിനാൽ കുര്യോട്ടുമല കുടിവെള്ള പദ്ധതിയുടെ ഭാഗമായി കുടിവെള്ളം ഇവിടെ എത്തില്ല. ഇതോടെ കുഴിക്കാട് കുടിവെള്ള പദ്ധതി നടപ്പാക്കി.
അതിൽ നിന്നും ഇവിടേക്ക് വെള്ളം എത്തിയില്ല. പിന്നീട് പൂങ്കുളഞ്ഞി ഭാഗത്തു ടാങ്ക് നിർമിച്ച്, അവിടെ നിന്ന് ഉടയിൻചിറയിലെ ടാങ്കിലെത്തിച്ച് വെള്ളം വിതരണം ചെയ്യാൻ തീരുമാനിച്ചു.
ഇതനുസരിച്ച് ടാങ്ക് നിർമാണം തുടങ്ങിയെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും മാത്രം പൂർത്തിയായില്ല.
ഓരോ വേനൽക്കാലത്തും ഈ ടാങ്കുകളുടെ പേരും പറഞ്ഞാണു ജനപ്രതിനിധികൾ വാഗ്ദാനങ്ങളുമായി എത്തുന്നത്. ഇത്തവണയും ഇതുണ്ടായെങ്കിലും വാഗ്ദാനം വേണ്ടെന്നും പദ്ധതി നടപ്പാക്കിയാൽ മതിയെന്നും നാട്ടുകാർ പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ ജൽജീവൻ മിഷൻ പദ്ധതിയനുസരിച്ച് ഇട റോഡുകളടക്കം എല്ലായിടത്തും പൈപ്പുകൾ സ്ഥാപിച്ചിട്ട് മാസങ്ങൾ കഴിഞ്ഞു.
ഈ പൈപ്പുകളിൽ എന്നു വെള്ളം വരുമെന്നു നാട്ടുകാർ ചോദിക്കുന്നുണ്ടെങ്കിലും മറുപടിയില്ല. വിഷയത്തിൽ അധികൃതർ വേണ്ടത്ര ഗൗരവം നൽകുന്നില്ലെന്നും നാട്ടുകാർ പരാതിപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

