കൊല്ലം ∙ ജില്ലയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ചു വലിയ മുന്നേറ്റം യുഡിഎഫ് കാഴ്ച വച്ചെങ്കിലും വോട്ട് വിഹിതത്തിലും ആകെ ലഭിച്ച വോട്ടുകളുടെ എണ്ണത്തിലും എൽഡിഎഫ് തന്നെ മുന്നിൽ. കോർപറേഷനിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി യുഡിഎഫ് വലിയ നേട്ടം സ്വന്തമാക്കിയെങ്കിലും ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ചത് എൽഡിഎഫിനാണ്.
ജില്ലാ പഞ്ചായത്തിലും നഗരസഭകളിലും എൽഡിഎഫിന് തന്നെയാണ് മുൻതൂക്കം. എന്നാൽ ഏകപക്ഷീയമായ വിജയം നൽകാതെ തൊട്ടുപിന്നിൽ എല്ലായിടത്തും യുഡിഎഫുമുണ്ട്.
ബിജെപി 20 ശതമാനത്തോളം വോട്ട് പിടിച്ചു തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ കരുത്ത് തെളിയിച്ചു. (ജില്ലാ പഞ്ചായത്ത്, കോർപറേഷൻ, നഗരസഭാ ഫലത്തെ അടിസ്ഥാനമാക്കിയാണ് വോട്ട് വിഹിതം കണക്കാക്കിയിരിക്കുന്നത്.
ഗ്രാമപ്പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവ കണക്കിലെടുത്തിട്ടില്ല)
ജില്ലയിൽ 2.57 ശതമാനം മുന്നിൽ എൽഡിഎഫ്
ജില്ലയിൽ 40.98 ശതമാനം വോട്ടു വിഹിതവുമായി എൽഡിഎഫ് തന്നെയാണ് മുൻപിൽ നിൽക്കുന്നത്. ആകെയുള്ള 15.43 ലക്ഷം വോട്ടിൽ 6.32 ലക്ഷം വോട്ടുകൾ എൽഡിഎഫ് പെട്ടിയിലാക്കി. ജില്ലയിൽ 5.93 വോട്ടുകൾ നേടി 38.41 ശതമാനം വോട്ടുമായി യുഡിഎഫ് തൊട്ടുപിന്നിലുണ്ട്.
2.98 ലക്ഷം വോട്ടുകൾ നേടി ബിജെപി 19.34 ശതമാനം വോട്ടുകൾ പിടിച്ചു. ബാക്കിയുള്ളവർ 1.25 ശതമാനം വോട്ടുകളാണ് പിടിച്ചത്. ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ വോട്ട് വിഹിതത്തിലും ജില്ലാ വോട്ട് വിഹിതത്തിന് സമാനമാണ്.
41.42 ശതമാനം വോട്ട് എൽഡിഎഫ് നേടിയപ്പോൾ യുഡിഎഫ് 38.69 ശതമാനവും എൻഡിഎ 19.1 ശതമാനം വോട്ടും നേടി. നഗരസഭകളിൽ 42.97 വോട്ട് എൽഡിഎഫ് പിടിച്ചപ്പോൾ യുഡിഎഫ് 37.73 ശതമാനം വോട്ടും എൻഡിഎ 16.03 ശതമാനം വോട്ടും നേടി.
കോർപറേഷനിൽ എൽഡിഎഫിന് വോട്ട് കൂടുതൽ
യുഡിഎഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കോർപറേഷനിലെ ആകെ വോട്ടുകളുടെ എണ്ണത്തിൽ എൽഡിഎഫ് തന്നെയാണ് മുന്നിൽ നിൽക്കുന്നത്.
യുഡിഎഫിനെക്കാൾ 494 വോട്ടുകൾ എൽഡിഎഫ് ഏറെ പിടിച്ചു. യുഡിഎഫ് 74,684 വോട്ട് നേടിയപ്പോൾ എൽഡിഎഫ് 75,178 വോട്ടുകൾ നേടി.
വോട്ടിങ് വിഹിതം യുഡിഎഫ് 37.04 ശതമാനവും എൽഡിഎഫ് 37.28 ശതമാനവുമാണ്. ജയിച്ച സീറ്റുകളിൽ മികച്ച വോട്ട് വിഹിതം കണ്ടെത്താൻ സാധിച്ചതാണ് എൽഡിഎഫിന് തുണയായത്.
45,286 വോട്ട് നേടി 22.46 ശതമാനം വോട്ടിങ് വിഹിതവുമായി എൻഡിഎ വോട്ട് ഏറെ വർധിപ്പിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

