കൊല്ലം ∙ വർഷങ്ങളായി എൽഡിഎഫ് കോട്ടകളായി കാത്തുസൂക്ഷിച്ചിരുന്ന പല തദ്ദേശ സ്ഥാപനങ്ങളുമാണ് യുഡിഎഫ് തരംഗത്തിൽ കട പുഴകിയത്.
22 പഞ്ചായത്തുകൾ കൈവശമുണ്ടായിരുന്ന യുഡിഎഫ് അത് 32 ആക്കി ഉയർത്തിയപ്പോൾ എൽഡിഎഫിന് 10 ഗ്രാമപ്പഞ്ചായത്തുകൾ നഷ്ടപ്പെട്ട് 33 ആയി മാറി. നീണ്ടകര ഗ്രാമപ്പഞ്ചായത്ത് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു.
15 വർഷത്തിനുശേഷമാണ് ഇവിടെ യുഡിഎഫിനു ഭരണം ലഭിക്കുന്നത്.
പന്മനയിൽ എൽഡിഎഫിനു ദയനീയ തോൽവി. പവിത്രേശ്വരത്ത് കാറ്റ് മാറി വീശിയതോടെ യുഡിഎഫ് അട്ടിമറി വിജയം നേടി.
കഴിഞ്ഞ തവണ യുഡിഎഫിനെ അട്ടിമറിച്ച് എൽഡിഎഫ് ഭരണം പിടിച്ച പവിത്രേശ്വരം പഞ്ചായത്തിൽ ഇത്തവണ ചുവപ്പുകോട്ടയുടെ അടിത്തറയിളകി. 19ൽ 12 സീറ്റ് പിടിച്ചു യുഡിഎഫ് വ്യക്തമായ ആധിപത്യത്തോടെ ഭരണം ഉറപ്പിച്ചു.
എൽഡിഎഫ് 5 സീറ്റിലേക്ക് ഒതുങ്ങി.
പരവൂർ നഗരസഭയിൽ കഴിഞ്ഞ തവണ മുന്നണികൾ 14 സീറ്റുകൾ വീതം നേടിയതിനാൽ നറുക്കെടുപ്പിലൂടെ കോൺഗ്രസിലെ പി.ശ്രീജ നഗരസഭ ചെയർപഴ്സനായി. സിപിഎമ്മിന്റെ എ.സഫർകയാൽ വൈസ് ചെയർമാനും.
ഇത്തവണ 20 സീറ്റുകൾ നേടി എൽഡിഎഫ് ഭരണം കയ്യിലാക്കി. 5 സീറ്റുകൾ നേടി യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോയി.
6 സീറ്റുകൾ നേടിയ ബിജെപി പ്രധാന പ്രതിപക്ഷ കക്ഷിയായി.
കുളത്തൂപ്പുഴ 21 വാർഡുകളുള്ള ഗ്രാമപ്പഞ്ചായത്തിൽ മൂന്നാമതും തുടർഭരണം പ്രതീക്ഷിച്ച ഇടതുമുന്നണിയെ ഞെട്ടിച്ച് യുഡിഎഫ് ഭരണം പിടിച്ചെടുത്തു. പുതുതായി രൂപീകരിച്ച ഡിപ്പോ വാർഡിൽ മാത്രം വിജയിച്ച സിപിഎം തകർന്നടിഞ്ഞു.
സിപിഐ 6 വാർഡുകളിൽ വിജയിച്ചു. 17 വാർഡുകളുള്ള തെന്മല ഗ്രാമപ്പഞ്ചായത്തിൽ യുഡിഎഫ് ഭരണം അട്ടിമറിച്ചു എൽഡിഎഫ് മിന്നും ജയം നേടി.
13 വാർഡുകളിൽ വ്യക്തമായ ഭൂരിപക്ഷം നേടി യുഡിഎഫിനെ 4 സീറ്റുകളിൽ ഒതുക്കി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.
ശശിധരനും വൈസ് പ്രസിഡന്റ് സജികുമാരി സുഗതനും പഞ്ചായത്തംഗം എ.ടി. ഷാജനും പരാജയപ്പെട്ടു.
ഹഫീസ് മേയറാകും; ലതാദേവി ജില്ലാ പഞ്ചായത്ത് പ്രസിഡന്റും
കൊല്ലം ∙ യുഡിഎഫ് ഭരണം പിടിക്കുന്ന കോർപറേഷനിൽ താമരക്കുളത്തു നിന്നു വിജയിച്ച ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് എ.കെ ഹഫീസ് മേയറാകും.
കോർപറേഷനിലെ ആദ്യ കോൺഗ്രസ് മേയറാകും ഹഫീസ്. കെഎസ്യു പ്രവർത്തനത്തിലൂടെ സജീവ രാഷ്ട്രീയത്തിലെത്തിയ ഹഫീസ് മുൻ കൗൺസിലറും കൊല്ലം വികസന അതോറിറ്റി മുൻ ചെയർമാനുമാണ്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമാണ്.
ഇവിടെ ആദ്യത്തെ ടേം സിപിഐ യ്ക്കാണ്. ചടയമംഗലത്തു നിന്നു വിജയിച്ച മുൻ എംഎൽഎ ആർ.
ലതാദേവിയുടെ പേരാകും ആദ്യം പരിഗണിക്കുക. തൊടിയൂരിൽ നിന്നു ദീപാ ചന്ദ്രൻ, കലയപുരത്തുനിന്നു ജി.സരസ്വതി എന്നിവരും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

