കടയ്ക്കൽ ∙ നാട്ടുകാരും പഞ്ചായത്ത് അംഗവും കൈകോർത്തപ്പോൾ റോഡ് യാഥാർഥ്യമായി. രണ്ടേകാൽ ലക്ഷം രൂപ ചെലവഴിച്ചാണു റോഡ് നിർമിച്ചത്.
നാട്ടുകാരുടെ വകയായി 15,000 രൂപയും ബാക്കി തുക പഞ്ചായത്ത് അംഗം സ്വന്തം കയ്യിൽ നിന്നും ചെലവഴിക്കുകയായിരുന്നു. ഈയ്യക്കോട് – പുതുക്കോട് വാർഡുകളെ ബന്ധിപ്പിക്കുന്ന വെങ്കിട്ടക്കുഴി എൽഎം എൽപിഎസ് ചേറുകോട് അങ്കണവാടി റോഡാണു പഞ്ചായത്ത് അംഗവും നാട്ടുകാരും ചേർന്നു യാഥാർഥ്യമാക്കിയത്.
ഉദ്ഘാടനം വസ്തു വിട്ടു നൽകിയവരിൽ ഒരാളായ ഫസിലുദ്ദീൻ നിർവഹിച്ചു.
പഞ്ചായത്ത് അംഗം ഇർഷാദ് അധ്യക്ഷനായി. റോഡിനു വേണ്ടി വസ്തു വിട്ടു നൽകിയ റുക്കിയ ബീവി, മണികണ്ഠൻ, ഫസിലുദ്ദീൻ, പ്രഭാകരൻ പിള്ള, ഷൈജു, ഷെരീഫ്, അസീസ്, സലിം, സുഹ്റ ബീവി, എന്നിവരെ ചടങ്ങിൽ ആദരിച്ചു.
പ്രഭാകരൻ പിള്ള, ശശിധരൻ പിള്ള,, സുരേഷ്, തവാബ് സജീർ, ഹക്കിം എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

