
വേനൽ മഴയും കാറ്റും ശക്തമായതോടെ മലയോര മേഖലയിൽ അപകട പരമ്പര
പത്തനാപുരം∙ വേനൽ മഴയും കാറ്റും ശക്തമായതോടെ മലയോര മേഖലയിൽ അപകട
പരമ്പര. ആവണീശ്വരം റെയിൽവേ സ്റ്റേഷൻ പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് ഉണങ്ങിയ മരം പിഴുതു വീണതാണ് ഒടുവിലത്തെ സംഭവം.
ട്രെയിനിൽ വിദൂര യാത്ര പോയ കുടുംബം പാർക്ക് ചെയ്തിരുന്ന കാറിനു മുകളിലേക്കാണ് മരം വീണത്. കാറിലോ,സമീപത്തോ ആരുമില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
കഴിഞ്ഞ ദിവസം വൈകിട്ട് പിറവന്തൂരിൽ കനത്ത മഴയിൽ കാറും ഇലക്ട്രിക് ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ചിരുന്നു.വൈകിട്ട് 5 ഓടെയാണ് അപകടം. വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചെങ്കിലും യാത്രക്കാർ രക്ഷപ്പെട്ടു.2 ദിവസം മുൻപ് രാത്രി 10ന് ഒരേ സമയം രണ്ട് അപകടങ്ങളുണ്ടായി.
സെൻട്രൽ ജംക്ഷനിൽ റോഡ് വശത്ത് നിർത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിന് പിന്നിലേക്ക് വേഗത്തിലെത്തിയ കാർ ഇടിച്ചു കയറി. ബസിനടയിലേക്ക് കയറിയ കാറിൽ നിന്ന് യാത്രക്കാരെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്.
ഇതിനു പിന്നിലായി വന്ന കാറുകളിലൊന്ന്, മുന്നിൽ പോയ ലോറിയുടെ പിന്നിലിടിച്ചായിരുന്നു രണ്ടാമത്തെ അപകടം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]