കൊട്ടിയം: തഴുത്തല മഹാഗണപതി ക്ഷേത്രത്തിൽ ആയുധവുമായി യുവാവിന്റെ അതിക്രമം. ഞായറാഴ്ച പുലർച്ചെ നാലിനാണ് കൈവശം കമ്പിയുമായി യുവാവ് ക്ഷേത്ര വളപ്പിലേക്ക് അതിക്രമിച്ചു കയറിയത്.
ക്ഷേത്രം തുറക്കുന്നതിനായി മേൽശാന്തി എത്തിയപ്പോഴാണ് ആയുധവുമായി നിൽക്കുന്ന യുവാവിനെ കണ്ടത്. മാസ്ക് ധരിച്ചിരുന്ന ഇയാളെ മേൽശാന്തി ചോദ്യം ചെയ്തതോടെ സംഭവസ്ഥലത്തു നിന്നും കടന്നുകളയുകയായിരുന്നു.
സംഭവത്തെ തുടർന്ന് ക്ഷേത്ര ഭാരവാഹികൾ പൊലീസിൽ പരാതി നൽകി. സ്ഥലത്തെത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു.
പ്രതിയെ മറ്റൊരാൾ സ്കൂട്ടറിൽ ക്ഷേത്രത്തിന് സമീപം ഇറക്കിവിടുന്ന ദൃശ്യങ്ങളും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പൊലീസ് അന്വേഷണം ഊർജിതമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

