പരവൂർ ∙ തീരദേശ റോഡിന് ഭീഷണി സൃഷ്ടിച്ച് ദേശീയപാത നിർമാണത്തിനായി പരവൂർ കായലിൽ നിന്ന് മണൽ ഡ്രജ് ചെയ്യുന്നതിനെതിരെ പ്രതിഷേധം. അനുവദനീയമായ അളവിലും കൂടുതൽ മണൽ ഡ്രജ് ചെയ്യുന്നത് മഴക്കാലത്ത് തീരദേശ പാതയുടെ തകർച്ചയ്ക്ക് കാരണമാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക. മണൽ കയറ്റി പോകുന്ന ടോറസ് ലോറികൾ കാരണം അടുത്തിടെ ടാറിങ് നടന്ന പൊഴിക്കര തീരദേശ റോഡിൽ പത്തിലേറെ ഭാഗങ്ങളിൽ റോഡ് ഇടിഞ്ഞു താഴുകയും ഒട്ടേറെ സ്ഥലങ്ങളിൽ കുടിവെള്ള പൈപ്പ് തകരുകയും ചെയ്തിട്ടുണ്ട്.
സ്കൂൾ സമയത്തടക്കം ലോറികൾ മണലുമായി സഞ്ചരിക്കുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
ബലക്ഷയം നേരിടുന്ന പൊഴിക്കര ചീപ്പ് പാലത്തിലൂടെ സ്ഥിരമായി 16 ടണ്ണിലേറെ ഭാരമുള്ള വാഹനങ്ങൾ പോകുന്നത് പാലത്തിന്റെ നിലനിൽപ്പിന് ഭീഷണി സൃഷ്ടിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. പൊഴിക്കര പ്രദേശത്തെ നൂറോളം പേരെയും മയ്യനാട് പഞ്ചായത്തിലെ പതിനഞ്ചോളം കുടുംബങ്ങളെയും മണൽ ഖനനം ദോഷമായി ബാധിക്കുമെന്നും അനധികൃതമായി മണൽ ഖനനം നടക്കുന്നുണ്ടെന്നും പൊഴിക്കര വാർഡ് കൗൺസിലർ ബി.വിമലാംബിക ആരോപിച്ചു. പരവൂർ കായലിൽ നിന്ന് 3.2 ലക്ഷം ടൺ മണൽ ഖനനം ചെയ്യാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

