ശാസ്താംകോട്ട ∙ വർഷങ്ങളായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ശാസ്താംകോട്ട
ഡിവൈഎസ്പി ഓഫിസിന് ചക്കുവള്ളിയിൽ കെട്ടിടം നിർമിക്കാൻ നടപടിയായി. ആധുനിക സൗകര്യങ്ങളോടെ കെട്ടിടം നിർമിക്കുന്നതിന് 1.32 കോടി രൂപ സർക്കാർ അനുവദിച്ചു. കേരള പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപറേഷനാണു നിർമാണച്ചുമതല.
ശാസ്താംകോട്ട, കുണ്ടറ, പുത്തൂർ, കിഴക്കേ കല്ലട, ശൂരനാട് പൊലീസ് സ്റ്റേഷനുകൾ ഉൾപ്പെടുത്തി 2021ലാണ് ശാസ്താംകോട്ട സബ് ഡിവിഷൻ രൂപീകരിച്ചത്.
കുന്നത്തൂർ താലൂക്ക് ആസ്ഥാനമായ ശാസ്താംകോട്ടയിലെ കോടതിമുക്കിലുള്ള വാടക കെട്ടിടത്തിലാണു തുടക്കം മുതൽ ഓഫിസ് പ്രവർത്തിക്കുന്നത്.
സ്വന്തം ഓഫിസ് നിർമിക്കുന്നതിനു സ്ഥലം ഉറപ്പാക്കണമെന്ന നിർദേശം നേരത്തെ എത്തിയെങ്കിലും, ശാസ്താംകോട്ടയിൽ ഉചിതമായ സ്ഥലം കണ്ടെത്താൻ അധികൃതർക്കു കഴിഞ്ഞില്ല. പുതുതായി നിർമിക്കുന്ന റവന്യു ടവറിലും സ്ഥലം അനുവദിച്ചിട്ടില്ല.
തുടർന്നാണു ഡിവൈഎസ്പി ഓഫിസ് ചക്കുവള്ളിയിലേക്ക് മാറ്റാൻ നടപടിയായത്. കൊല്ലം – തേനി ദേശീയപാതയോരത്തു ശൂരനാട് പൊലീസ് സ്റ്റേഷനു സമീപത്തെ ആഭ്യന്തര വകുപ്പിന്റെ സ്ഥലത്താണു പുതിയ കെട്ടിടം നിർമിക്കുന്നത്.
വിവിധ കേസുകളിൽ പൊലീസ് പിടിച്ചെടുത്ത തൊണ്ടി വാഹനങ്ങൾ കൂട്ടിയിട്ടിരുന്ന സ്ഥലമാണിത്.
അടുത്ത ആഴ്ച ശിലാസ്ഥാപനം നടത്താനായി തിരക്കിട്ടാണു സ്ഥലം നിരപ്പാക്കി എടുത്തത്. റൂറൽ പൊലീസ് മേധാവി അടക്കമുള്ള ഉദ്യോഗസ്ഥ സംഘം കഴിഞ്ഞ ദിവസം സ്ഥലത്തെത്തി ഒരുക്കങ്ങൾ വിലയിരുത്തി. കെട്ടിടനിർമാണത്തിന് ആവശ്യമായ നടപടികൾ വകുപ്പുതലത്തിൽ പൂർത്തിയായെന്നും വേഗത്തിൽ നിർമാണം ആരംഭിക്കുമെന്നും അധികൃതർ പറഞ്ഞു.
കുന്നത്തൂർ സബ് ആർടി ഓഫിസും ഈ ഭാഗത്ത് ആണുള്ളത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

