
ഉത്സവത്തിനിടെ യുവാവിനെ വെട്ടി പരുക്കേൽപിച്ച സംഭവം: 3 പേർ അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചാത്തന്നൂർ ∙ഉത്സവത്തിനിടെ യുവാവിനെ മാരകമായി വെട്ടി പരുക്കേൽപിച്ച സംഭവത്തിൽ 3 പേരെ ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. ചാത്തന്നൂർ താഴംതെക്ക് വിളപ്പുറം ആനന്ദവിലാസം ക്ഷേത്രത്തിലെ ഉത്സവ സമാപന ദിവസം രാത്രിയാണ് ആക്രമണം. ഘോഷയാത്രയ്ക്കിടെ റോഡിൽ കയറി നിന്നവരോട് മാറി നിൽക്കാൻ പറഞ്ഞതിലുള്ള വിരോധത്തിലാണു ആക്രമണമെന്നു പൊലീസ് പറഞ്ഞു. ചിറക്കര ഇടവട്ടം പാൽ സൊസൈറ്റിക്കു സമീപം രാജേഷ് ഭവനിൽ രൂപേഷ് (33), ശിവ മന്ദിരത്തിൽ അനൂപ് (34), ഉളിയനാട് മണ്ഡപംകുന്നിന് സമീപം ശിവ മന്ദിരത്തിൽ ഷാജി (55) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നവചേതന ക്ലബ്ബിലെ അംഗമായ ശീലാന്തിമുക്ക് സ്വദേശി അഖിലിനെയാണ് വെട്ടിയും കുത്തിയും പരുക്കേൽപിച്ചത്.ഘോഷയാത്ര സമയം റോഡിലേക്ക് കയറി നിന്നവരോട് ഒഴിഞ്ഞു നിൽക്കാൻ പറഞ്ഞതിൽ പ്രകോപിതരായ പ്രതികൾ അഖിലിനെ മൂർച്ചയുള്ള ആയുധം കൊണ്ടായിരുന്നു ആക്രമണം. കയ്യിലും നെഞ്ചിലും മുറിവുകളേറ്റു. മുറിവിൽ മുപ്പതോളം തുന്നലുകൾ വേണ്ടി വന്നതായി പൊലീസ് പറഞ്ഞു. ആക്രമണത്തിനു ശേഷം ഓടി രക്ഷപ്പെട്ട പ്രതികളെ ഇൻസ്പെക്ടർ, എ.അനൂപിന്റെ നേതൃത്വത്തിൽ എസ്ഐമാരായ വി.വിനു, ബി.കെ.ബിജു ബാൽ, പ്രജീബ്, എഎസ്ഐ സാം ജി.ജോൺ, സിപിഒമാരായ പ്രശാന്ത്, വരുൺ, രാജീവ്, ആന്റണി തോബിയാസ്, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.