
കാസർകോട് ജില്ലയിൽ ഇന്ന് (28-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധ്യാപക നിയമനം
കാസർകോട് ∙ വിദ്യാഭ്യാസ വകുപ്പിൽ യുപി സ്കൂൾ ടീച്ചർ തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കു രണ്ടാംഘട്ട അഭിമുഖം ജൂലൈ 2, 3, 4, 22, 23, 25 തീയതികളിൽ പിഎസ്സി ജില്ലാ ഓഫിസിൽ നടത്തും.കോട്ടിക്കുളം ∙ ഗവ. യുപി സ്കൂളിൽ യുപിഎസ്ടി (മലയാളം) ഒഴിവ്. അഭിമുഖം 30ന് 10.30നു സ്കൂളിൽ.ഷിറിയ ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി നാച്വറൽ സയൻസ് ഒഴിവ്. അഭിമുഖം ജൂലൈ 1ന് 10നു സ്കൂളിൽ. 7907043699.ബന്തിയോട് ∙ ഹേരൂർ മീപ്പിരി ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഫിസിക്കൽ സയൻസ് (മലയാളം), എച്ച്എസ്ടി പിഇടി ഒഴിവ്. അഭിമുഖം ജൂലൈ 1ന് 10.30നു സ്കൂളിൽ. 9495461331.പട്ട്ള ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി അറബിക് (ജൂനിയർ) ഒഴിവ്. അഭിമുഖം 30ന് 10നു സ്കൂളിൽ. 8590530846.ബന്തടുക്ക ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എൽപിഎസ്ടി (മലയാളം) തസ്തികയിൽ കൂടിക്കാഴ്ച 30നു രാവിലെ 11ന് സ്കൂൾ ഓഫിസിൽ.
കൂടിക്കാഴ്ച 30ന്
ചെറുവത്തൂർ∙ ചെറുവത്തൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ബ്ലോക്ക് പഞ്ചായത്ത് പദ്ധതി മുഖേന ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക ഡോക്ടറെ നിയമിക്കുന്നു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന. കൂടിക്കാഴ്ച 30ന് രാവിലെ 10ന് ആശുപത്രിയിൽ വച്ച് നടക്കും. 0467 2261270.