
കാസർകോട് ജില്ലയിൽ ഇന്ന് (28-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അഭിനയ ശരീരം ക്യാംപ് രണ്ടാം എഡിഷൻ 30 മുതൽ
കുറ്റിക്കോൽ ∙ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ സൺഡേ തിയറ്ററും നേരുദാ ഗ്രന്ഥലയവും ഒരുമിച്ചു നടത്തുന്ന അഭിനയ ശരീരം ക്യാംപ് രണ്ടാം എഡിഷൻ ഏപ്രിൽ 30, മെയ് 1,2 തീയതികളിൽ നടക്കും.ജില്ലാ തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട 75 വിദ്യാർഥികൾ ക്യാംപിൽ പങ്കെടുക്കും സിനിമ സംവിധായകൻ ഗോപി കുറ്റിക്കോലാണ് ക്യാംപ് ഡയറക്റ്റ് ചെയ്യുന്നത്. സിനിമ നടന്മാരായ രാജേഷ് മാധവൻ, ഉണ്ണി രാജ് ചെറുവത്തൂർ, ഷിനിൽ വടകര, ഡോക്ടർ ശ്യാംരജി, മണിപ്രസാദ് കൊളത്തൂർ, ജില്ലാ പഞ്ചായത്ത് അംഗം എസ്.എൻ സരിത എന്നിവർ ക്യാംപിൽ സംബന്ധിക്കും.
ലഹരിക്കെതിരെ ബോധവൽക്കരണം നാളെ
പെരിയ∙ ബേക്കൽ ജനമൈത്രി പൊലീസും പെരിയ ടൗൺ ലയൺസ് ക്ലബ്ബും ചേർന്ന് ലഹരിക്കെതിരെ നാളെ 5ന് പെരിയ ടൗണിൽ ബോധവൽക്കരണ പരിപാടി നടത്തും. ബേക്കൽ ഡിവൈഎസ്പി വി.വി.മനോജ് ഉദ്ഘാടനം ചെയ്യും.
മുല്ലച്ചേരി തറവാട് തെയ്യം 2,3 തീയതികളിൽ
മാങ്ങാട്∙ ബാര ആലന്തട്ട മുല്ലച്ചേരി തറവാട്ടിലെ തെയ്യം കെട്ടുത്സവം മേയ് 2,3 തീയതികളിലായി നടക്കും. മേയ് 2ന് വൈകിട്ട് 7ന് കേളികൊട്ട്, തെയ്യം കൊടുക്കൽ, രാത്രി 8ന് വിഷ്ണു മൂർത്തി തെയ്യത്തിന്റെ തിടങ്ങൽ, രാത്രി 9ന് പന്നിക്കുളത്ത് ചാമുണ്ഡിയുടെ തിടങ്ങൽ തുടർന്ന് മേലരിക്ക് തീ കൊടുക്കൽ 9.30ന് പടിഞ്ഞാറ്റ ചാമുണ്ഡിയുടെ തിടങ്ങൽ, തുടർന്നു തറവാട് മാതൃസമിതിയുടെ തിരുവാതിര,10.30ന് മോന്തിക്കോലം. 3ന് പുലർച്ചെ 3ന് പന്നിക്കുളത്ത് ചാമുണ്ഡിയുടെ പുറപ്പാട്, 11ന് വിഷ്ണുമൂർത്തി തെയ്യം, പടിഞ്ഞാർ ചാമുണ്ഡി, 1.30ന് അന്നാദനം വൈകിട്ട് 4ന് വിളക്കിലരിയോടെ സമാപനം.
തെക്കേടത്ത് പുതിയറ തറവാട് ഉത്സവം ഇന്നുമുതൽ
നീലേശ്വരം∙ചാത്തമത്ത് തെക്കേടത്ത് പുതിയറ തറവാട്ടിലെ പുനഃപ്രതിഷ്ഠാ മഹോത്സവം ഇന്ന് മുതൽ 30 വരെ നടക്കും. 28ന് രാവിലെ 10ന് കലവറനിറയ്ക്കൽ ഘോഷയാത്ര, വൈകിട്ട് 4ന് ക്ഷേത്രം തന്ത്രി പള്ളിക്കര പയ്യളിക ഇല്ലത്ത് നാരായണൻ എമ്പ്രാന്തിരിയെ വരവേൽക്കൽ, തുടർന്ന് വിജയകുമാർ മുല്ലേരിയുടെ അധ്യാത്മിക പ്രഭാഷണം. 29ന് വിവിധ പൂജകളും ഹോമങ്ങളും. 30ന് രാവിലെ 7.05നും 9.08നും ഇടയിലുള്ള മുഹൂർത്തത്തിൽ പുനഃപ്രതിഷ്ഠാ ചടങ്ങ്, തുടർന്ന് അന്നദാനം.
അംഗത്വ ക്യാംപെയ്ൻ മേയ് 1ന് തുടങ്ങും
കാസർകോട് ∙ സ്വതന്ത്ര തൊഴിലാളി യൂണിയൻ (എസ്ടിയു) അംഗത്വ ക്യാംപെയ്ൻ മേയ് 1ന് തുടങ്ങി 15നകം പൂർത്തിയാക്കാൻ ജില്ലാ നേതൃയോഗം തീരുമാനിച്ചു. മേയ് 1ന് മുഴുവൻ ഭാരവാഹികളും യൂണിറ്റുകളിൽ മെംബർഷിപ് പുതുക്കി 31നകം യൂണിറ്റ് സമ്മേളനങ്ങൾ പൂർത്തീകരിച്ച് ജൂണിൽ മുഴുവൻ ഫെഡറേഷന്റെയും ജില്ലാ സമ്മേളനം നടത്താനും ജില്ലാ തിരഞ്ഞെടുപ്പ് പൂർത്തീകരിക്കാനും തീരുമാനിച്ചു. ദേശീയ വൈസ് പ്രസിഡന്റ് എ.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.മുഹമ്മദ് അഷ്റഫ്, ജില്ല ജനറൽ സെക്രട്ടറി മുത്തലിബ് പാറക്കെട്ട്, സംസ്ഥാന സെക്രട്ടറി ശരീഫ് കൊടവഞ്ചി, പി.ഐ.എ. ലത്തീഫ്, മുംതാസ് സമീറ, ശംസുദ്ദീൻ ആയിറ്റി തുടങ്ങിയവർ പ്രസംഗിച്ചു.