പൊലീസിനെ നിരീക്ഷിക്കാൻ വാട്സാപ് ഗ്രൂപ്പ്; 20 പേർക്കെതിരെ കേസ്
രാജപുരം ∙ ലഹരി, ഓൺലൈൻ ലോട്ടറി മാഫിയയ്ക്കു പൊലീസ് നീക്കങ്ങൾ ചോർത്തിനൽകുന്ന വാട്സാപ് ഗ്രൂപ്പിന്റെ അഡ്മിൻമാർക്കും അംഗങ്ങൾക്കുമെതിരെ കേസെടുത്തു. അളവിൽ കൂടുതൽ മദ്യം കൈവശം വച്ചയാളെ കോളിച്ചാലിൽ അറസ്റ്റ് ചെയ്തിരുന്നു.
ഇയാളുടെ ഫോൺ പരിശോധിച്ചപ്പോഴാണ് ‘ഫാമിലി’ എന്നു പേരുള്ള വാട്സാപ് ഗ്രൂപ്പ് കണ്ടെത്തിയത്. രാജപുരം പൊലീസ് സ്റ്റേഷൻ ജീപ്പിനും പാണത്തൂർ എയ്ഡ് പോസ്റ്റിലെ ജീപ്പിനും പ്രത്യേക കോഡ് നൽകി ഇവയുടെ നീക്കം യഥാസമയം ഗ്രൂപ്പിൽ ഷെയർ ചെയ്തതു കണ്ടെത്തി.
ഗ്രൂപ്പിലെ 80 അംഗങ്ങളിൽ പലരും ലഹരി, ഓൺലൈൻ ലോട്ടറി ഇടപാടുകൾ ഉള്ളവരാണെന്നും പല കേസുകളിലും പ്രതികളാണെന്നും മനസ്സിലാക്കി. 4 അഡ്മിൻമാർക്കും ഇന്നലെ ഗ്രൂപ്പിൽ ശബ്ദസന്ദേശങ്ങൾ പങ്കുവച്ച 16 പേർക്കും എതിരെയാണു കേസെടുത്തത്. ശക്തമായ നടപടി സ്വീകരിക്കുമെന്ന് രാജപുരം എസ്എച്ച്ഒ പി.രാജേഷ് അറിയിച്ചു.
പ്രിൻസിപ്പൽ എസ്ഐ സി.പ്രദീപ്കുമാറും സംഘവുമാണ് ഇന്നലെ പരിശോധന നടത്തിയത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]