
റാണിപുരം–പാറക്കടവ് സൗരോർജവേലി: പുനർനിർമാണം വിലയിരുത്തി ഡിഎഫ്ഒ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പനത്തടി ∙റാണിപുരം–പാറക്കടവ് സൗരോർജ വേലിയുടെ പുനർനിർമാണ പ്രവൃത്തികൾ വിലയിരുത്താൻ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ കെ.അഷറഫ് സ്ഥലം സന്ദർശിച്ചു.റാണിപുരം മുതൽ പാറക്കടവ് കർണാടക ഫോറസ്റ്റ് അതിർത്തി വരെയുള്ള 3.5 കിലോമീറ്റർ വേലിയുടെ പ്രവൃത്തികളാണ് കഴിഞ്ഞദിവസം തുടങ്ങിയത്.ആദ്യ ഘട്ടത്തിൽ സൗരോർജവേലി കടന്നു പോകുന്ന 3.5 കിലോമീറ്റർ ഭാഗത്തെ പാത കാട് കൊത്തി വൃത്തിയാക്കുന്ന പ്രവൃത്തിയാണ് പൂർത്തിയാക്കിയത്. 2ാം ഘട്ടമായി വേലി സ്ഥാപിക്കുന്ന ജോലികൾ ആരംഭിക്കും.റാണിപുരം വനസംരക്ഷണസമിതി പ്രസിഡന്റ് എസ്.മധുസൂദനൻ, സെക്രട്ടറി ഡി.വിമൽ രാജ്, ട്രഷറർ എം.കെ.സുരേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർ കെ.രതീഷ് തുടങ്ങിയവർ സംബന്ധിച്ചു.കഴിഞ്ഞ ദിവസം പാറക്കടവിൽ സൗരോർജവേലി നിർമാണവുമായി ബന്ധപ്പെട്ട് പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദിന്റെ അധ്യക്ഷതയിൽ ജനപ്രതിനിധികൾ, വനംവകുപ്പ് ഉദ്യോഗസ്ഥർ, വനസംരക്ഷണസമിതി ഭാരവാഹികൾ, നാട്ടുകാർ എന്നിവരുടെ യോഗം ചേർന്നിരുന്നു.വനത്തിനോടു ചേർന്നുള്ള സ്വകാര്യവ്യക്തികളുടെ സ്ഥലത്തെ കാട് വെട്ടി വൃത്തിയാക്കാനുള്ള നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് കലക്ടർക്ക് പരാതി നൽകാൻ യോഗം തീരുമാനിച്ചു. വനത്തിനോടു ചേർന്നുള്ള ഇത്തരം സ്ഥലങ്ങളിലാണ് കാട്ടാനകൾ തമ്പടിച്ച് നിത്യവും ജനവാസ കേന്ദ്രങ്ങളിലെത്തി കൃഷികൾ നശിപ്പിക്കുന്നത്.