കാസർകോട് ജില്ലയിൽ ഇന്ന് (02-04-2025); അറിയാൻ, ഓർക്കാൻ
സൗജന്യ കീം മോഡൽ പരീക്ഷ
കാസർകോട് ∙ കീം പരീക്ഷ എഴുതി കേരളത്തിലെ എൻജിനീയറിങ് കോളജുകളിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി എൽബിഎസ് എൻജിനീയറിങ് കോളജിൽ ഏപ്രിൽ 6ന് സൗജന്യമായി കംപ്യൂട്ടർ അധിഷ്ഠിത കീം മോഡൽ പരീക്ഷ നടത്തുന്നു. വിവരങ്ങൾക്ക് www.lbscck.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
9946760222. അപേക്ഷ ക്ഷണിച്ചു
കാസർകോട് ∙ കേരള ഹിന്ദി പ്രചാര സഭയുടെ പയ്യന്നൂർ കേന്ദ്രീയ ഹിന്ദി മഹാ വിദ്യാലയത്തിലേക്കു ഹിന്ദി ഭൂഷൺ, സാഹിത്യാചാര്യ, സ്പോക്കൺ ഹിന്ദി കോഴ്സിലേക്ക് എസ്എസ്എൽസി പാസായവരിൽ നിന്നു അപേക്ഷ ക്ഷണിച്ചു.
കണ്ണുർ – കാസർകോട് ജില്ലകളിലെ പ്ലസ്ടു, ബിഎ, ബിഎസ്സി, ബി.കോം എന്നിവയിൽ ഹിന്ദി മാത്രം പാസായവർക്കും അപേക്ഷിക്കാം. അപേക്ഷ പ്രിൻസിപ്പൽ. കേന്ദ്രീയ ഹിന്ദി മഹാ വിദ്യാലയം, താഴത്തുവയൽ, പെരുമ്പ, പയ്യന്നൂർ-670307 എന്ന വിലാസത്തിൽ 5ന് മുൻപ് ലഭിക്കണം.
9544078156. അപേക്ഷ ക്ഷണിച്ചു
കാഞ്ഞങ്ങാട് ∙ ഗുരുവനം പിഎം ശ്രീ കേന്ദ്രീയ വിദ്യാലയത്തിൽ 2, 3 ,4 ക്ലാസുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
താൽപര്യമുള്ള അപേക്ഷകർ മേയ് 2ന് 10 മുതൽ 11ന് 5 വരെ വിദ്യാലയ ഓഫിസിൽ നേരിട്ട് അപേക്ഷകൾ സമർപ്പിക്കണം. വിവരങ്ങൾക്ക് വിദ്യാലയ വെബ് സൈറ്റ് https://kanhagad.kvs.ac.in സന്ദർശിക്കുക.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]