കണ്ണൂർ ∙ പുതിയ ദേശീയപാതയോടനുബന്ധിച്ച സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയാകാത്തതും ഗതാഗതം കടത്തിവിട്ട സർവീസ് റോഡുകളിൽ സുരക്ഷാ ക്രമീകരണം ഇല്ലാത്തതും കണ്ണൂർ–തലശ്ശേരി ദേശീയപാത, കണ്ണൂർ–കൂത്തുപറമ്പ് സംസ്ഥാനപാത എന്നിവിടങ്ങളിലൂടെയുള്ള യാത്ര ദുരിതപൂർണ്ണമാക്കുന്നു.
സർവീസ് റോഡ് നിർമാണം വൈകും
∙ ആറുവരി ദേശീയപാത നിർമാണത്തിനു വേണ്ടി കണ്ണൂർ–കൂത്തുപറമ്പ് സംസ്ഥാനപാതയുടെ കിഴുത്തള്ളി മുതൽ ചാല അമ്പലം സ്റ്റോപ് വരെയുള്ള ഭാഗം പുതിയ ദേശീയപാതയുടെ സർവീസ് റോഡായിട്ടാണ് നിർമിക്കുക.
കിഴുത്തള്ളിയിൽ നിന്ന് ചാല ബൈപാസ് വരെ കൂത്തുപറമ്പ് ഭാഗത്തേക്കുള്ള സർവീസ് റോഡ് നിർമിക്കാൻ കിഴുത്തള്ളി, ചാലക്കുന്ന്, ചാല അമ്പലം സ്റ്റോപ് എന്നിവിടങ്ങളിൽ വീണ്ടും സ്ഥലം ഏറ്റെടുക്കണം. മുൻപ് ദേശീയപാത നിർമാണത്തിനു വേണ്ടി സ്ഥലം ഏറ്റെടുത്തതിൽ നിന്നും അധികം സ്ഥലം ഏറ്റെടുക്കേണ്ട
അവസ്ഥയിൽ കേന്ദ്ര റോഡ് മന്ത്രാലയം സ്ഥലമേറ്റെടുപ്പ് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. സ്ഥലം ഏറ്റെടുപ്പ് നടപടികൾ പൂർത്തിയാക്കി സർവീസ് റോഡ് നിർമിക്കാൻ ഇനിയും കാലതാമസം വരുമെന്ന് ഉറപ്പായിട്ടുണ്ട്.
അടിപ്പാതയിൽ അപകടഭീഷണി
∙ കിഴുത്തള്ളി മുതൽ ചാല വരെയുള്ള സർവീസ് റോഡ് നിർമാണം നടക്കാത്തത് മൂലം യാത്രക്കാർ ഏറെ ദുരിതത്തിലാണ്.
സർവീസ് റോഡ് ഇല്ലാത്തതിനാൽ തലശ്ശേരി ഭാഗത്തേക്കുള്ള വാഹനങ്ങളും തലശ്ശേരിയിൽ നിന്ന് കണ്ണൂർ ഭാഗത്തേക്കുള്ള വാഹനങ്ങളും കൂത്തുപറമ്പ് ഭാഗത്ത് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും കടന്നുപോകുന്നത് ചാല അമ്പലം സ്റ്റോപ്പിലെ അടിപ്പാത വഴിയാണ്. സംസ്ഥാനപാതയിലെ കൂത്തുപറമ്പ് ഭാഗത്തേക്കുള്ള വാഹനങ്ങളും ഈ അടിപ്പാത വഴിയാണ് പോകുന്നത്.
വാഹനത്തിരക്ക് കൂടുതലായതിനാൽ ഇവിടെ ഇവിടെ വൻ അപകട
സാധ്യതയാണ് നിലനിൽക്കുന്നത്. ചില സമയങ്ങളിൽ പൊലീസ് എത്തി ഗതാഗതം നിയന്ത്രിക്കുന്നതല്ലാതെ മറ്റ് ജാഗ്രതാ നടപടികളൊന്നും ഇല്ല.
തലശ്ശേരി ഭാഗത്ത് നിന്നുള്ള സർവീസ് റോഡിലൂടെ കണ്ണൂരിലേക്ക് വരുന്ന വാഹനങ്ങളും കൂത്തുപറമ്പ് ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക് വരുന്ന വാഹനങ്ങളും ഒരേ സമയം വേഗത്തിൽ അടിപ്പാതയിലേക്ക് പ്രവേശിക്കുന്നത് അപകട ഭീതിയുണ്ടാക്കുന്നുണ്ട്.
വാഹനങ്ങളെ നിയന്ത്രിച്ച് കടത്തിവിടാൻ ഇവിടെ സ്ഥിരം പൊലീസ് സംവിധാനം വേണമെന്ന് യാത്രക്കാരും നാട്ടുകാരും ആവശ്യപ്പെടുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

