പൊതുവാച്ചേരി ∙ തുമ്പറംമുക്ക്–പൊതുവാച്ചേരി സെൻട്രൽ യുപി സ്കൂൾ റോഡിൽ യാത്രാദുരിതം രൂക്ഷം. റോഡിൽ ചെളി കെട്ടിക്കിടക്കുന്നതിനാൽ സ്കൂളിലേക്കും സമീപത്തെ അങ്കണവാടിയിലേക്കും കുട്ടികൾക്കും അധ്യാപകർക്കും നടന്നുപോകാൻ പറ്റാത്ത സ്ഥിതിയാണ്.
ഒട്ടേറെ വീട്ടുകാർ കടുത്ത ദുരിതത്തിലാണ്. നേരത്തെ ഇവിടെ റോഡിൽനിന്ന് വെള്ളം ഒഴുകിപ്പോയത് സമീപത്തെ കൈത്തോടിലൂടെയായിരുന്നു.
എന്നാൽ ഇത് മണ്ണിട്ട് നികത്തിയതോടെ റോഡിൽ വെള്ളം കെട്ടിക്കിടക്കാൻ തുടങ്ങി.
തുടർന്ന് ഇവിടെ വീപ്പ സ്ഥാപിച്ച് വെള്ളം ഒഴുകിപ്പോകാൻ സൗകര്യമൊരുക്കിയെങ്കിലും തുടർച്ചയായ മഴ കാരണം ചെളി പ്രശ്നത്തിന് ശാശ്വത പരിഹാരമായില്ല. റോഡിന്റെ നവീകരണ പ്രവൃത്തിക്കുവേണ്ടി ഇരുവശവും അളന്ന് കുറ്റിയടിച്ച് മാസങ്ങളായെങ്കിലും തുടർ നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. പൊതുവാച്ചേരി ഭാഗത്തുനിന്ന് തന്നട
ഭാഗത്തേക്കുള്ള എളുപ്പവഴികൂടിയാണിത്. തകർന്ന റോഡിന്റെ ഇരുവശവും കോൺക്രീറ്റ് ഭിത്തികെട്ടി ടാറിങ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

