തളിപ്പറമ്പ് ∙ നഗരം അടക്കി ഭരിക്കുന്ന തെരുവുനായ്ക്കളിൽ നിന്ന് പൊലീസിനും രക്ഷയില്ല. പുലർച്ചെ മുതൽ പൊലീസ് സ്റ്റേഷനിലും പരിസരങ്ങളിലുമായി ചുറ്റിക്കറങ്ങുന്നത് നിരവധി തെരുവുനായ്ക്കളുടെ സംഘമാണ്.
പൊലീസ് സ്റ്റേഷൻ കൂടാതെ ഡിവൈഎസ്പി ഓഫിസ്, ജില്ലാ പൊലീസ് ഓഫിസ് എന്നിവയും തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ കോംപൗണ്ടിൽ തന്നെയാണ് പ്രവർത്തിക്കുന്നത്.
ഇവിടെ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന നാട്ടുകാർക്കും മറ്റ് സ്റ്റേഷനുകളിൽ നിന്ന് എത്തുന്ന പൊലീസുകാർക്കും ജീവനക്കാർക്കും ഇവയുടെ സ്വതന്ത്ര വിഹാരം ദുരിതമാകുന്നു.
ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചുള്ള തെരുവുനായ്ക്കളുടെ സംഘത്തെ കൂടാതെയാണ് പൊലീസ് സ്റ്റേഷൻ പരിസരത്തുള്ളവ. ഇതിന് സമീപത്തായുള്ള മാർക്കറ്റിലെ ചിക്കൻ സ്റ്റാളുകളിലും അറവുശാലകളിൽ നിന്നുമുള്ള മാംസ അവശിഷ്ടങ്ങളാണ് ഈ മേഖലയിൽ തെരുവുനായ്ക്കളെ ആകർഷിക്കുന്നത്.
ഇവ മറ്റ് സ്ഥലങ്ങളിൽ ഉള്ളവയെക്കാളേറെ അക്രമാസക്തരാണെന്നും നാട്ടുകാർ പറയുന്നു.
ഈ മേഖലയിൽ തന്നെ നിരവധി വീടുകളും സെന്റ് മേരീസ് ഫൊറോന ദേവാലയവും ഉണ്ടെന്നതിനാൽ നായ്ക്കളുടെ ശല്യം ഏറെ ദുരിതമായ അവസ്ഥയിലാണ്. നഗരത്തിലെ തെരുവുനായ്ക്കൾക്ക് വാക്സിനേഷൻ നൽകുന്ന പദ്ധതി നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ടെങ്കിലും ഇത് പൂർണമായും ഫലവത്തായിട്ടില്ല.
പൊതുസ്ഥലങ്ങളിൽ വച്ച് നായ്ക്കൾക്ക് ചിലർ ഭക്ഷണം നൽകുന്നതും ജനങ്ങൾക്ക് ഭീഷണിയായിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

