പാപ്പിനിശ്ശേരി ∙ വേളാപുരം ജംക്ഷനിൽ കാൽനടയാത്രാസൗകര്യം ഒരുക്കുന്നതുവരെ നിർമാണം നിർത്തിവയ്ക്കാൻ തീരുമാനം. ഇന്നലെ നിയമസഭ സ്പീക്കർ എ.എൻ.ഷംസീർ, കെ.വി.സുമേഷ് എംഎൽഎ, സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജൻ എന്നിവർ സ്ഥലം സന്ദർശിച്ചു.
ദേശീയപാത നിർമാണത്തിന്റെ ഭാഗമായി വേളാപുരം ജംക്ഷനിൽ കോൺക്രീറ്റ് ബാരിക്കേഡുകൾ വച്ചു പൂർണമായും കൊട്ടിയടച്ചതിനാൽ കാൽനടയാത്ര തടസ്സപ്പെട്ട
വാർത്ത 28ന് മലയാള മനോരമ പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണു നേതാക്കൾ സ്ഥലം സന്ദർശിച്ച് ഇടപെടൽ നടത്തിയത്. അരോളി ഗവ.ഹയർസെക്കൻഡറി സ്കൂളിലെയടക്കം നൂറുകണക്കിന് വിദ്യാർഥികളും നാട്ടുകാരും പ്രദേശത്തുകൂടെ അപകടകരമായാണു കടന്നുപോയിയിരുന്നത്.
വേളാപുരത്ത് നേരത്തേ സ്ഥാപിച്ച 2 മീറ്റർ വീതിയും 2.2 മീറ്റർ ഉയരവുമുള്ള ബോക്സ് ടൈപ്പ് അടിപ്പാത നീക്കം ചെയ്താണു റോഡ് നിർമാണം ദ്രുതഗതിയിൽ പൂർത്തിയാക്കാനുള്ള പ്രവൃത്തി തുടങ്ങിയത്.
സ്ഥലത്ത് വീതി കൂടിയ അടിപ്പാത നിർമിക്കുമെന്നു അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ അനുമതി ആയിട്ടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

