മാതമംഗലം ∙ ഉത്സവാന്തരീക്ഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാതമംഗലം ബസ് സ്റ്റാൻഡ് ഉദ്ഘാടനം നടത്തി വർഷം എട്ടു കഴിഞ്ഞിട്ടും ബസ് സ്റ്റാൻഡിൽ ബസുകൾക്കു കയറാൻ മടി തന്നെ. ബസ് സ്റ്റാൻഡ് പരിസരത്ത് സ്വകാര്യ വ്യക്തികൾ കെട്ടിടസമുച്ചയങ്ങൾ നിർമിച്ചെങ്കിലും പഞ്ചായത്ത് അധികൃതർ യാത്രക്കാർക്കുള്ള വിശ്രമകേന്ദ്രം, ശുചിമുറി, രാത്രികാലത്ത് വെളിച്ചും തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ബസ് സ്റ്റാൻഡിനെ ആശ്രയിക്കുന്ന യാത്രക്കാർ കുറവാണ്.
അതുകൊണ്ടുതന്നെ, ബസുകളും ഇങ്ങോട്ടെത്തുന്നില്ല.
മാതമംഗലം ഗവ.സ്കൂളിനു സമീപത്തായി കുറ്റൂർ റോഡരികിൽ ഒന്നരയേക്കറോളം വിസ്തൃതിയിൽ മൂന്നു നിലകളിലായി ഇരുന്നൂറിലധികം കട മുറികളും വിശാലമായ പാർക്കിങ് സൗകര്യവും ഒരുക്കിയാണ് 2017ൽ ബസ് സ്റ്റാൻഡ് ഉദ്ഘാടനം ചെയ്തത്.
മലയോര പ്രദേശത്തേക്കും തിരിച്ചും അറുപതോളം ബസുകൾ മാതമംഗലം ബസാറിലൂടെ സർവീസ് നടത്തുന്നുമുണ്ട്. എന്നാൽ, ഗതാഗതക്കുരുക്കിൽ നട്ടം തിരിയുമ്പോഴും ബസുകളൊന്നും ബസ് സ്റ്റാൻഡിൽ എത്തുന്നില്ല. ബസ് സ്റ്റാൻഡിൽ അടിസ്ഥാന സൗകര്യം നടപ്പാക്കി എല്ലാ ബസുകളും ബസ് സ്റ്റാൻഡിൽ കയറാൻ അധികൃതർ നടപടി സ്വീകരിച്ചാൽ ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാകും.
പരിയാരത്ത് ബസ് സ്റ്റാൻഡ് എമർജൻസി
പരിയാരം ∙ വടക്കേ മലബാറിലെ പ്രധാന ആതുരാലയങ്ങൾ സ്ഥിതി ചെയ്യുന്ന പരിയാരം മെഡിക്കൽ കോളജിനു സമീപം ബസ് സ്റ്റാൻഡ് നിർമിക്കണമെന്ന ആവശ്യം ശക്തം.മെഡിക്കൽ കോളജും ആശുപത്രിയും ആയുർവേദ കോളജും ആശുപത്രിയും സ്ഥിതി ചെയ്യുന്ന പരിയാരത്ത് ദിനംപ്രതിയെത്തുന്നത് രോഗികളും കൂട്ടിരിപ്പുകാരും അടക്കം ഒട്ടേറെപ്പേരാണ്. പരിയാരം മെഡിക്കൽ കോളജിനു സമീപത്തായി സർക്കാർ ഭൂമിയുണ്ട്.
അതിനാൽ ബസ് സ്റ്റാൻഡിനായി സ്ഥലം കണ്ടെത്തേണ്ടി അലയേണ്ടതില്ല. പഞ്ചായത്ത് മുൻകൈയെടുത്താൻ ബസ് സ്റ്റാൻഡ് നിർമിക്കാനാകും.
പിലാത്തറ ബസ് സ്റ്റാൻഡിന് വേണം, നവീകരണം
ദേശീയപാത നിർമാണത്തോടെ രണ്ടായിപ്പിരിഞ്ഞ പിലാത്തറ ടൗണിന്റെ പുതുജീവനു ബസ് സ്റ്റാൻഡ് വിപുലീകരണം ഉടൻ നടപ്പാക്കണമെന്നു നാട്ടുകാർ. ദേശീയപാത നവീകരണത്തിനായി പിലാത്തറ ബസ് സ്റ്റാൻഡിന്റെ സ്ഥലവും കെട്ടിടവും എടുത്തതിനാൽ സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുകയാണ് പിലാത്തറ ബസ് സ്റ്റാൻഡ്.പഴയ കെട്ടിടം പൊളിച്ചുമാറ്റി ആധുനിക സൗകര്യത്തോടെ ബസ് സ്റ്റാൻഡും ഷോപ്പിങ് കോംപ്ലക്സും പാർക്കിങ് സംവിധാനവും നിർമിക്കാൻ പഞ്ചായത്ത് 3 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്നു പ്രഖ്യാപനം നടത്തി വർഷങ്ങൾ കഴിഞ്ഞുട്ടും ഇനിയും നടപ്പാക്കിയില്ല.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]