പയ്യന്നൂർ ∙ മൂന്നു ഫണ്ട് തട്ടിപ്പുകൾക്കു പുറമേ ടി.ഐ.മധുസൂദനൻ എംഎൽഎയുടെ നേതൃത്വത്തിൽ മറ്റൊരു സാമ്പത്തിക തിരിമറികൂടി നടന്നതായി വി. കുഞ്ഞിക്കൃഷ്ണൻ. പയ്യന്നൂരിലെ സഹകരണ സ്ഥാപനത്തിനു നഗരത്തിൽ ഒരേക്കർ ഭൂമി വൻ വിലനൽകി വാങ്ങിയെന്നാണ് ആരോപണം.
2011ൽ സെന്റിനു 4 ലക്ഷം രൂപയ്ക്ക് സുധാകരനെന്നയാൾ വാങ്ങിയ സ്ഥലം 2017 ഒക്ടോബറിൽ സെന്റിന് 18.75 ലക്ഷം രൂപയ്ക്കാണ് സഹകരണ സ്ഥാപനത്തിനു വിൽക്കുന്നത്. ഈ ഭൂമി ഡേറ്റ ബാങ്കിൽ ഉൾപ്പെട്ട തണ്ണീർത്തടമാണ്.
സാധാരണഗതിയിൽ വില വർധിക്കുന്നതല്ല. തൊട്ടടുത്തുള്ള 5 സെന്റ് ആകെ 17 ലക്ഷം രൂപയ്ക്ക് (സെന്റിന് 3.4 ലക്ഷം) വിറ്റപ്പോഴാണ് ഈ ഭൂമിക്ക് സെന്റിന് 18.75 ലക്ഷം രൂപ വിലയിട്ടത്.
കച്ചവടത്തിലെ ഗൂഢാലോചന തെളിയിക്കാൻ പാർട്ടി കമ്മിഷന് ഒരു ഫോട്ടോ നൽകിയിരുന്നു. ടി.ഐ.മധുസൂദനൻ എംഎൽഎ, സ്വത്തിന്റെ ഉടമ, ബ്രോക്കർമാർ, പയ്യന്നൂരിലെ ഭൂമാഫിയക്കാരനായ വ്യക്തി എന്നിവർ വിദേശത്ത് ഒരു വിരുന്നിൽ പങ്കെടുക്കുന്ന ചിത്രമാണത്.
മധുസൂദനൻ വിദേശത്തുപോയത് 2016 ഡിസംബറിലാണെന്നും ഭൂമി ഇടപാടിന്റെ കരാർ 2017 ഒക്ടോബറിലാണെന്നും ഇവതമ്മിൽ ബന്ധമില്ലെന്നുമാണ് കമ്മിഷന്റെ വിചിത്രമായ കണ്ടെത്തൽ – കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു.
തുറന്ന സംവാദത്തിനു തയാർ; പുസ്തകം നാളെ ഇറങ്ങില്ല
ഉന്നയിച്ച ആരോപണങ്ങളിൽ ടി.ഐ. മധുസൂദനൻ എംഎൽഎ, സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് എന്നിവരുൾപ്പെടെ ആരുമായും തുറന്ന സംവാദത്തിനു തയാറാണെന്നു വി.കുഞ്ഞിക്കൃഷ്ണൻ.
താനെഴുതുന്ന പുസ്തകം നാളെ പുറത്തിറങ്ങില്ലെന്നും അദ്ദേഹം അറിയിച്ചു. ബൈൻഡിങ് പൂർത്തിയായിട്ടില്ല. പയ്യന്നൂർ ഗാന്ധി പാർക്കിൽ പ്രകാശനം നടത്താനാണ് തീരുമാനിച്ചത്.
സംഘർഷസാധ്യത കണക്കിലെടുത്ത് പുനരാലോചന ഉണ്ടാകാം. 100 പേജുള്ള പുസ്തകം താൻ തന്നെയാണു പ്രസിദ്ധീകരിക്കുന്നതെന്നും കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

