പയ്യന്നൂർ ∙ പാർവതീപരമേശ്വരന്മാർ വേഷപ്രച്ഛന്നരായി എത്തുന്ന തെയ്യങ്ങൾ… വീരചരമം പ്രാപിച്ച പുരുഷന്മാരുടെ തെയ്യങ്ങൾ… കടലേഴും കടന്ന് മരക്കലമേറിവന്ന അമ്മയെത്തയ്യങ്ങൾ… പുലിയായും പാമ്പായും മുതലയായും വരുന്ന തെയ്യങ്ങൾ… ഇന്നു തുലാം പത്ത്. തുലാം പിറന്നു ഗുണംവരുത്താൻ വീണ്ടും തെയ്യങ്ങൾ കാവേറാൻ എത്തുന്നു.ചെണ്ടയുടെ അസുരതാളത്തോടൊപ്പം മുഖത്തെഴുതി മുടിവച്ച് ചൂട്ടുകറ്റയുടെ സ്വർണപ്രഭയിൽ തെയ്യക്കോലങ്ങൾ തിമർത്താടും.
വടക്കേ മലബാറിൽ ഇന്നു പത്താമുദയം. മാഹി മുതൽ കുമ്പളവരെയുള്ള തെയ്യക്കാ വുകളെല്ലാം ഇന്നുണരും.
ഇടവപ്പാതിയോടെ കൊട്ടിയടച്ച പള്ളിയറവാതിൽ ഇന്നത്തെ സുര്യോദയം കാണാൻ തുറക്കും.
തെയ്യക്കാവുകൾ ഇനി ചെണ്ടമേള മുഖരിതമാകും. ഇതോടെ നാടും നാട്ടുകൂട്ടവും രാവും പകലും തെയ്യാട്ടത്തിരക്കിൽ മുഴുകും.
ആളും ആരവങ്ങളും നിറഞ്ഞുകവിയുന്ന പള്ളിയറമുറ്റത്ത് ചുട്ടു കറ്റകളുടെ വെളിച്ചത്തിൽ അണിയലങ്ങളോടെ വെള്ളോട്ടു ചിലമ്പൊലി യിൽ തെയ്യം ഉറഞ്ഞാടും. അണപൊട്ടിയൊഴുകുന്ന മഹാസങ്കടങ്ങൾ കേട്ടു സാന്ത്വനത്തിന്റെ കുളിർതെന്ന ലായി മഞ്ഞൾപ്രസാദം കയ്യിലും മനോബലം നെഞ്ചിലും നൽകുന്ന തെയ്യമെന്ന സാന്ത്വനൗഷധരൂപം മുന്നിലെത്തും.
സൂര്യൻ ഭൂമധ്യരേഖയ്ക്കു മുകളിൽ എത്തുന്ന ദിവസമാണ് പത്താമുദയം. രാവും പകലും തുല്യമാകുന്ന ദിവസം.
നമുക്ക് രണ്ടുതരം പത്താ മുദയങ്ങളുണ്ട്.
മേടം 10നും തുലാം 10നും. മേടം 10ന് ആയിരിക്കും സൂര്യന് ഏറ്റവും കൂടുതൽ തീവ്രത.
മേടം 10ന് ഉള്ള പത്താമുദയമാണ് തെക്കൻ കേരളത്തിൽ സ്വീകരിക്കുന്നതെങ്കിൽ വടക്കൻ കേരളത്തിൽ തുലാപ്പത്തും. വടക്കരെ സംബന്ധിച്ചേടത്തോളം ഇത് കാവേരിയമ്മയുടെ ദിവസങ്ങളാണ്.
തുലാം സംക്രമണത്തിനാണ് കാവേരീസംക്രമം.
പത്താമുദയത്തിനു വീടുകളിലും തറവാടുകളിലും സൂര്യോദയത്തിൽ 10 തിരിയിട്ട് കത്തിച്ച നിലവിളക്കു പുറത്തുവച്ച് മുത്തശ്ശിമാർ അരിയും പൂവുമെറിഞ്ഞു സൂര്യനെ വരവേൽക്കുന്ന പതിവ് ഇപ്പോഴും പല സ്ഥലങ്ങളിലുമുണ്ട്. തറവാടുകളിലും ക്ഷേത്രങ്ങളിലും (ഭൂതാലയ ങ്ങൾ) ഇന്നു നടതുറന്ന് അടിയന്തിരം നടത്തുന്ന പതിവുണ്ട്.
അവിലും മലരും ഇളനീരുമാണ് ഇന്നു പ്രധാനമായും നിവേദിക്കുക. പല തറവാടുകളിലും അവകാശികളായ കർഷകത്തൊഴിലാളികൾ നെല്ലുപൊതികെട്ടി കാഴ്ച സമർപ്പിക്കുന്ന പതിവുണ്ട്.
പുത്തരി കളിയാട്ടങ്ങളായി തറവാടുകളിൽ ഇന്നും നാളെയും തെയ്യങ്ങൾ കെട്ടിയാടുന്ന പതിവുമുണ്ട്.
തുലാപ്പത്തിനു മുൻപ് സൂത്രത്തെയ്യം
പാപ്പിനിശ്ശേരി ∙ വടക്കൻ കേരളത്തിലെ കാവുകളിലെ കളിയാട്ടം തുടങ്ങുന്ന തുലാംപത്തിനു മുൻപ് പാപ്പിനിശ്ശേരി തുരുത്തിയിൽ സൂത്ര (ശുദ്ര) തെയ്യം കെട്ടിയാടി. തുരുത്തി പുതിയിൽ ഭഗവതി ക്ഷേത്രം അരിങ്ങളയൻ തറവാട് ദേവസ്ഥാനം നാഗത്തറയിലാണു ഇന്നലെ വൈകിട്ട് തെയ്യം കെട്ടിയാടിയത്. ചെണ്ടവാദ്യം ഇല്ലാതെ തുടിയുടെയും ഇലത്താളത്തിന്റെയും പതിഞ്ഞ താളത്തിലാണു തോറ്റം.നാഗത്തറ ചുറ്റി പട
നയിച്ചെത്തുന്ന തെയ്യം ചുറ്റും കൂടി നിന്ന ഭക്തർക്ക് അനുഗ്ര ഹം ചൊരിഞ്ഞു. രാജാക്കന്മാരുടെ പടയോട്ടത്തിനിടെ തളർന്നുപോയ ബ്രാഹ്മണ പടയാളി വളപട്ടണം പുഴയോരത്തെത്തി.തുരുത്തിയിലെ ഹരിജൻ കുടുംബാംഗമായ അരിങ്ങളയനിൽനിന്നു വെള്ളം വാങ്ങി കുടിച്ചശേഷം പൂമരച്ചോട്ടിൽ തളർന്നുവീണു മരിച്ചു.
പിന്നീട് ശുദ്രത്തെയ്യമായെന്നാണു തോറ്റം. ക്ഷേത്രത്തിൽ ഇന്ന് 11 പുത്തരി കലശം നടക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

