ചക്കരക്കൽ ∙ സ്ഥലപരിമിതിയിൽ വീർപ്പുമുട്ടി ചക്കരക്കൽ ബസ് സ്റ്റാൻഡ്. ദിവസേന നൂറോളം ബസുകൾ കയറിയിറങ്ങുന്ന സ്റ്റാൻഡിൽ ബസുകൾക്ക് നിർത്തിയിടാൻ പ്രത്യേക ട്രാക്കോ മറ്റു സൗകര്യമോ ഇല്ല.ബസ് നിർത്തി ആളുകളെ കയറ്റാനും ഇറക്കാനും ആവശ്യമായ ട്രാക്ക് ഇല്ലാത്തതിനാൽ ബസുകൾ സ്റ്റാൻഡിൽ വരുന്നതു കാണുമ്പോൾ തന്നെ പല സ്ഥലങ്ങളിലായി ബസ് കാത്തു നിൽക്കുന്ന യാത്രക്കാർ ബസ് കയറാൻ വേണ്ടി ചിതറിയോടുന്ന സ്ഥിതിയാണ്. കൂടാതെ മഴയുള്ള സമയങ്ങളിൽ ബസിൽ നിന്ന് ഇറങ്ങിയ ഉടൻ യാത്രക്കാർ സമീപത്തെ കടത്തിണ്ണകളിലേക്ക് ഓടുന്നതും പതിവ് കാഴ്ചയാണ്.
മഴയും വെയിലും കൊണ്ടുള്ള ബസ് കാത്തിരിപ്പ് ഏറെ ദുരിതമാണെന്നു യാത്രക്കാരും പറയുന്നു.
സ്റ്റാൻഡിൽ ഒരു വശത്ത് നിർമാണ പ്രവർത്തനം നടക്കുന്നതിനാൽ ഈ ഭാഗത്ത് ബസ് പാർക്ക് ചെയ്യാനോ യാത്രക്കാർക്ക് നിൽക്കാനോ സാധിക്കില്ല. കൂടാതെ യാത്രക്കാർ ബസ് കാത്തുനിൽക്കുന്ന സ്ഥലത്തു തന്നെയുള്ള കുത്തനെയുള്ള കുന്നും അപകട
ഭീഷണി ഉയർത്തുന്നുണ്ട്. ഇവിടെ ഒരു പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചിരുന്നെങ്കിലും അതും ഉപയോഗശൂന്യമായ നിലയിലാണ്. യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് ചക്കരക്കൽ ബസ് സ്റ്റാൻഡിന്റെ നവീകരണം ഉടൻ യാഥാർഥ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

