ഇരിട്ടി ∙ വാഹനങ്ങളുടെ അമിതവേഗവും റോഡ് നിർമാണത്തിലെ അശാസ്ത്രീയതയും മലയോര ഹൈവേയെ അപകട പാതയാക്കുന്നതായി പരാതി.
സംസ്ഥാന പാത നിലവാരത്തിൽ നവീകരണം നടത്തുന്ന റോഡിൽ വളവുകൾ നിവർത്തുന്നതിലും അപകടരഹിതമാക്കുന്നതിലും പിഴവുണ്ടെന്നാണു വാഹന ഡ്രൈവർമാരുടെയും നാട്ടുകാരുടെയും ആക്ഷേപം. കർണാടകയിൽ നിന്നു പഴം, പച്ചക്കറി, കോഴി എന്നിവയുമായി വരുന്ന വാഹനങ്ങൾ അമിത വേഗത്തിലാണു സഞ്ചരിക്കുന്നതെന്നും നാട്ടുകാർ പറഞ്ഞു.
മലയോര ഹൈവേയിൽ വള്ളിത്തോട് – മണത്തണ റീച്ചിൽ നടത്തുന്ന നവീകരണം 2 വർഷം ആയിട്ടും പൂർത്തിയാക്കാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
വളവും തിരിവും കയറ്റവും ഇറക്കവും നിറഞ്ഞ ഈ പാതയിൽ അപകടങ്ങൾ ഒഴിവാക്കാൻ ശാസ്ത്രീയ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്നും പരാതി ഉണ്ട്. കൊട്ടുകപ്പാറ കാലിവളവിൽ 2 മാസം മുൻപ് ഓട്ടോറിക്ഷ അപകടത്തിൽ പെട്ടു ഡ്രൈവർ മരിച്ചിരുന്നു.
എടൂർ ടൗണിൽ ഓവുചാലിനായി പൊളിച്ചിട്ട
ഭാഗം പുനർനിർമിക്കാതിരുന്നതിനെത്തുടർന്നു കഴിഞ്ഞ ദിവസവും അപകടം ഉണ്ടായി. പ്രതിഷേധത്തെ തുടർന്നു പണി പുനരാരംഭിച്ചിട്ടുണ്ട്.
കരിക്കോട്ടക്കരി ടൗണിന് സമീപം ടാറിങ് നടത്താനുള്ള ഭാഗത്ത് രൂപപ്പെട്ട കുഴി താൽക്കാലികമായി അടച്ചു നിർമാണം നടത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞിരുന്നു.
നവീകരണ പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കാത്തതും അപകടങ്ങൾ സൃഷ്ടിക്കുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]