ചാല പാലത്തിന് മുകളിൽ പെരുമ്പാമ്പ് കുറുനരിയെ വിഴുങ്ങാൻ ശ്രമിച്ച അപൂർവ കാഴ്ച കാണാനായി നാട്ടുകാർ തടിച്ചുകൂടിയത് സംസ്ഥാന പാതയിൽ ഗതാഗത തടസ്സം സൃഷ്ടിച്ചു. ഇന്നലെ രാവിലെ 9 മണിയോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.
പാലത്തിലൂടെ നടന്നുപോവുകയായിരുന്ന യാത്രക്കാരാണ് ആദ്യം കുറുനരിയെ പാതി വിഴുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടത്. ഈ വിവരം പുറത്തറിഞ്ഞതോടെ സമീപവാസികളും വ്യാപാരികളും ഉൾപ്പെടെയുള്ളവർ പാലത്തിലേക്ക് ഒഴുകിയെത്തി.
കാഴ്ച കാണാനായി വാഹനയാത്രക്കാർ റോഡിൽ വാഹനം നിർത്തി പുറത്തിറങ്ങിയത് സ്ഥിതിഗതികൾ വഷളാക്കി. ഗതാഗത തടസ്സം രൂക്ഷമായതോടെ സ്ഥലത്തെത്തിയ പൊലീസ് ജനങ്ങളെ നിയന്ത്രിക്കുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.
കൂട്ടംകൂടിയവർ ഉച്ചത്തിൽ ബഹളം വെച്ചതോടെ പെരുമ്പാമ്പ് കുറുനരിയെ പുറന്തള്ളാൻ ശ്രമം നടത്തി. പാമ്പിന്റെ കഴുത്ത് ഭാഗത്ത് ഒരു കമ്പി കുടുങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു.
ഇതാകാം വിഴുങ്ങുന്ന പ്രക്രിയ പൂർത്തിയാക്കാൻ പാമ്പിന് തടസ്സമായതെന്നാണ് പ്രാഥമിക നിഗമനം. പിന്നീട് പാമ്പ് കുറുനരിയെ പൂർണമായും ഉപേക്ഷിച്ച് സമീപത്തെ തോട്ടിലൂടെ വയലിലേക്ക് നീങ്ങി.
സംഭവസ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരും എത്തിച്ചേർന്നിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

