
ഗതാഗതത്തിന് തുറന്നു കൊടുത്തില്ല: ദേശീയപാതയിൽ വീണ്ടും മണ്ണിടിഞ്ഞു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തളിപ്പറമ്പ് ∙ മണ്ണിടിച്ചിൽമൂലം അടച്ചിട്ട കുപ്പം കപ്പണത്തട്ടിലെ ദേശീയപാതയിൽ ഇന്നലെയും മണ്ണിടിഞ്ഞതിനാൽ ഗതാഗതത്തിന് തുറന്നു കൊടുക്കാൻ സാധിച്ചില്ല. ഇന്നലെ ഉച്ചയ്ക്ക് 12ന് റോഡ് പരിശോധിക്കാൻ എത്തിയ റവന്യു, പൊലീസ് അധികൃതരുടെ മുൻപിലാണ് വീണ്ടും മണ്ണിടിഞ്ഞത്. ഒരുവരിയായെങ്കിലും ഗതാഗതം അനുവദിക്കുന്നിതിനെപ്പറ്റി ആലോചിക്കാൻ റവന്യു, പൊലീസ് അധികൃതരെത്തി പരിശോധന നടത്തുമ്പോഴാണ് വീണ്ടും മണ്ണിടിഞ്ഞത്.
ഇതുവരെ ഉണ്ടായതിൽ ഏറ്റവും രൂക്ഷമായ മണ്ണിടിച്ചിലാണ് ഇന്നലെ ഉണ്ടായത്. ഇടിഞ്ഞുവീണ മണ്ണ് രാത്രിയോടെ നീക്കം ചെയ്താൽ മാത്രമേ ഇന്ന് ദേശീയപാതയിലൂടെ ഗതാഗതം സാധിക്കുകയുള്ളൂവെന്ന്് തളിപ്പറമ്പ് തഹസിൽദാർ പി.സജീവൻ പറഞ്ഞു. മണ്ണു നീക്കംചെയ്തശേഷം ഇവിടെ വാഹനങ്ങൾക്ക് സംരക്ഷണത്തിനായി കോൺക്രീറ്റ് ബെഞ്ചുകൾ സ്ഥാപിച്ച ശേഷമേ റോഡ് തുറന്ന് കൊടുക്കുകയുള്ളൂ.
ആർഡിഒ ടി.വി.രഞ്ജിത്ത്, പരിയാരം വില്ലേജ് ഓഫിസർ പി.വി.വിനോദ് എന്നിവരും ഇന്നലെ സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു. തളിപ്പറമ്പിൽനിന്ന് പയ്യന്നൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ കുപ്പം ഏഴോം റോഡിൽ പഴയങ്ങാടിവഴിയും പയ്യന്നൂരിൽനിന്ന് തളിപ്പറമ്പിലേക്കുള്ള വാഹനങ്ങൾ ചുടലയിൽനിന്ന് മുക്കുന്ന് റോഡ് വഴി കുപ്പത്തും എത്തുന്ന തരത്തിലാണ് ഗതാഗതം വഴിതിരിച്ചുവിട്ടത്.