ഉരുവച്ചാൽ∙ മണക്കായി റോഡിൽ അപകടം പതിവാകുന്നു. റോഡ് വികസിപ്പിച്ചപ്പോൾ നിർമാണത്തിലെ അപാകത കാരണമാണ് അപകടത്തിനിടയാകുന്നെതെന്ന് പരാതി വ്യാപകമാകുന്നു.
റോഡ് നവീകരണ പ്രവൃത്തിക്ക് ശേഷം രണ്ടു പേരുടെ ജീവൻ പൊലിഞ്ഞു. ഒട്ടേറെ വാഹനാപകടങ്ങളും നടന്നു. മണക്കായി റോഡ് നവീകരണ പ്രവൃത്തി ആരംഭിച്ചിട്ട് 3 വർഷത്തിലേറെയായി.
അത്യാവശ്യമായി പൂർത്തിയാക്കേണ്ട സ്ലാബ് നിർമാണം ഇഴഞ്ഞു നീങ്ങുകയാണ്.
റോഡിലെ വളവും റോഡരികിൽ വിവിധ സ്ഥലങ്ങളിൽ ഇരു ഭാഗങ്ങളിലും സ്ഥാപിച്ച കോൺക്രീറ്റ് തൂണുകളും വാഹനങ്ങൾക്ക് അപകട ഭീഷണി ഉയർത്തുകയാണ്.
റോഡിനോട് ചേർന്ന് പണിത കോൺക്രീറ്റ് ഭിത്തിയാണ് വാഹനങ്ങൾക്ക് അപകട ഭീഷണി ഉയർത്തുന്നത്.
റോഡിലെ വളവും കയറ്റവും ഇറക്കവും റോഡ് പരിചയക്കുറവുള്ള ഡ്രൈവർമാക്ക് നിയന്ത്രണം തെറ്റി അപകടത്തിൽപ്പെടുകയാണ്.
മാസങ്ങൾക്ക് മുൻപ് മൂന്നാം പീടികയിലെ വ്യാപാരിയായ മൊയ്തൂട്ടിയുടെ ജീവൻ പൊലിഞ്ഞു. കഴിഞ്ഞ ദിവസം രാത്രി നിർത്തിയിട്ട
സ്കൂട്ടറിൽ പിറകെ എത്തിയ കാർ ഇടിച്ച് വയോധികൻ അബൂബക്കർ മരിച്ചു. അപകടത്തിൽ പരുക്കേറ്റ് ഒട്ടേറെ പേർ ചികിത്സയിലുമാണ്.
നടന്നു പോകവെ സ്ലാബ് ഇല്ലാത്ത ഓടയിൽ വീണ് പരുക്കേറ്റവർ ചികിത്സയിലുണ്ട്.
കണ്ണൂർ വിമാനത്താവളം, അഞ്ചരക്കണ്ടി മെഡിക്കൽ കോളജ്, കണ്ണൂർ എന്നിവടങ്ങിലേക്ക് എത്തിപ്പെടാനുള്ള എളുപ്പ വഴി കൂടിയായതോടെ ഈ റോഡിൽ വാഹനത്തിരക്ക് വർധിച്ചുവരികയാണ്. ഇരുഭാഗങ്ങളിൽ നിന്ന് ഒരുമിച്ച് വാഹനങ്ങൾ കടന്നുപോവുമ്പോൾ നടന്നു പോവുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ള വഴി യാത്രക്കാർക്ക് മാറി നിൽക്കാനുള്ള സ്ഥലമില്ല.
കുഴിക്കൽ എൽപി സ്കൂളിന് മുന്നിലെ ഓവുചാലിന് സ്ലാബ് ഇല്ലാത്തത് വിദ്യാർഥികളുടെ ജീവനും ഭീഷണിയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

