തളിപ്പറമ്പ് ∙ കുപ്പം കപ്പണത്തട്ട് ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടായ ഭാഗത്തു സംരക്ഷണഭിത്തി നിർമാണം ഉടൻ പൂർത്തിയാക്കണമെന്ന് എം.വി.ഗോവിന്ദൻ എംഎൽഎ. മണ്ണിടിച്ചിലുണ്ടായപ്പോൾ ദേശീയപാതയുടെ ജോലിചെയ്യുന്ന തൊഴിലാളികൾ അവിടെ ഇല്ലാതിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്.
വലിയ പാറകൾ വരെ ഇടിഞ്ഞിട്ടുണ്ട്. പ്രശ്നം പരിഹരിക്കാൻ ദേശീയപാത അതോറിറ്റിയും കരാർ കമ്പനിക്കാരും ജില്ലാ ഭരണാധികാരികളും മുൻകയ്യെടുക്കണം.
അതിന്റെ ശാസ്ത്രീയ പരിശോധന നടത്തണമെന്നും എം.വി.ഗോവിന്ദൻ ആവശ്യപ്പെട്ടു.
അപകടത്തെക്കുറിച്ച് കലക്ടറോട് സംസാരിച്ചിട്ടുണ്ട്. അവശേഷിക്കുന്ന ഭാഗം ഉടൻതന്നെ കോൺക്രീറ്റ് ചെയ്തു ബലപ്പെടുത്തുകയും സംരക്ഷണഭിത്തി പൂർത്തിയാക്കുകയും ചെയ്യാൻ ദേശീയപാത അതോറിറ്റിയോടു നിർദേശിക്കണമെന്നു കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇടിഞ്ഞ ഭാഗത്തുകൂടിയാണു ദേശീയപാതയുടെ സർവീസ് റോഡ് കടന്നുപോകേണ്ടതെന്നതും ഗൗരവമായി കാണണം.
ജനങ്ങളുടെയും യാത്രക്കാരുടെയും ആശങ്കകൾ പൂർണമായി പരിഹരിക്കുന്ന തരത്തിലായിരിക്കണം നടപടികൾ. അപകടം ആവർത്തിക്കാത്ത തരത്തിൽ ജാഗ്രതയോടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു ഉടൻ നിർമാണം പൂർത്തിയാക്കാൻ നിർദേശിച്ചതായും എം.വി.ഗോവിന്ദൻ എംഎൽഎ പറഞ്ഞു.
പരിയാരം പഞ്ചായത്ത് പ്രസിഡന്റ് സി.ബാലകൃഷ്ണൻ, തളിപ്പറമ്പ് നഗരസഭാ കൗൺസിലർ ടി.ബാലകൃഷ്ണൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

