
കണ്ണൂർ ജില്ലയിൽ ഇന്ന് (22-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഭക്ഷ്യഭദ്രത: ഗോത്രവർഗ മേഖലകൾ സന്ദർശിക്കും
ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിന്റെ നടത്തിപ്പ് വിലയിരുത്താനായി സംസ്ഥാന ഭക്ഷ്യ കമ്മിഷൻ ചെയർപഴ്സൻ ഡോ.ജിനു സക്കറിയ ഉമ്മന്റെ നേതൃത്വത്തിലുള്ള സംഘം 23 മുതൽ 25 വരെ ജില്ലയിലെ വിവിധ ഗോത്രമേഖലകളിൽ സന്ദർശനം നടത്തും. 23ന് ആറളം ഫാം, 24ന് ഉച്ചയ്ക്ക് ശേഷം കണ്ണവം ഫോറസ്റ്റ് റേഞ്ചിലെ പന്നിയോട് ഗോത്രവർഗ മേഖല, 25ന് ജില്ലയിലെ വിവിധ മേഖലകൾ എന്നിവിടങ്ങൾ സന്ദർശിക്കും.
മത്സ്യത്തൊഴിലാളി ഇൻഷുറൻസ് പദ്ധതി
സംസ്ഥാന മത്സ്യഫെഡിന്റെ 2025 – 26 വർഷത്തെ മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഇൻഷുറൻസ് പദ്ധതിയുടെ 10 ലക്ഷം രൂപ പരിരക്ഷയുള്ള സ്കീമിൽ 30ന് അകം പ്രീമിയം ഒടുക്കി ഗുണഭോക്താക്കളാകാം. മത്സ്യഫെഡ് അഫിലിയേഷനുള്ള പ്രാഥമിക മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങളിലെ മത്സ്യത്തൊഴിലാളികൾക്കും സ്വയം സഹായ ഗ്രൂപ്പ് അംഗങ്ങൾക്കും അതത് സംഘങ്ങൾ മുഖേന അപേക്ഷിക്കാം. വിവരങ്ങൾക്ക്: 9526041270, 0497 2731257.
നഴ്സിങ് ഓഫിസർ
ജില്ലാ ആശുപത്രിയുടെ കീഴിലെ മാനസികാരോഗ്യ പദ്ധതിയിലേക്ക് നഴ്സിങ് ഓഫിസറെ നിയമിക്കുന്നു. 30ന് രാവിലെ 11ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ അഭിമുഖം. ഇ മെയിൽ: [email protected], ഫോൺ: 04972734343
കേസുകൾ മാറ്റി
തലശ്ശേരി എസ്ഡിഎം കോടതിയിൽ 23ന് നടക്കാനിരുന്ന എംസി കേസുകൾ മേയ് അഞ്ചിലേക്കും 30ലെ കേസുകൾ മേയ് ഏഴിലേക്കും മാറ്റിയതായി തലശ്ശേരി സബ് ഡിവിഷനൽ മജിസ്ട്രേട്ട് അറിയിച്ചു. കേസുകൾ രാവിലെ 11ന് പരിഗണിക്കും.
വൈദ്യുതി മുടക്കം
പാടിയോട്ടുചാൽ ∙ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ ഞെക്ലി ട്രാൻസ്ഫോമർ പരിധിയിലും രാവിലെ 9 മുതൽ 11വരെ കുണ്ടംതടം ട്രാൻസ്ഫോമർ പരിധിയിലും വൈദ്യുതവിതരണം മുടങ്ങും.