ഇരിക്കൂർ ∙ ഒരുകാലത്തു നെൽക്കൃഷിയാൽ സമ്പന്നമായിരുന്ന ചേടിച്ചേരി വെള്ളുവയൽ വെള്ളമില്ലാത്തതിനാൽ തരിശായി. 20 ഏക്കറോളം വരുന്ന വയലാണു വരണ്ടുണങ്ങിയത്.
നെൽക്കൃഷിയും പച്ചക്കറിക്കൃഷിയും മാറിമാറി ചെയ്യാറുണ്ടായിരുന്ന വയലിൽ ജലക്ഷാമം രൂക്ഷമായതോടെ ഒന്നാം വിള മാത്രമായി ഒതുങ്ങുകയായിരുന്നു. കടുത്ത ജലക്ഷാമം കാരണം ഒട്ടേറെ കർഷകരുള്ള പ്രദേശത്തു വയൽ ഉപയോഗപ്പെടുത്താൻ കഴിയാത്ത സ്ഥിതിയാണ്.
ചേടിച്ചേരി പ്രദേശത്തിനാവശ്യമായ മൊത്തം പച്ചക്കറികൾ ഉൽപാദിപ്പിക്കുന്നതിനു പര്യാപ്തമാണു വയലാണെങ്കിലും വേനലായതോടെ വരണ്ടുണങ്ങി വിണ്ടുകീറിക്കിടക്കുകയാണ്.
10 വർഷം മുൻപു കാർഷിക ലക്ഷ്യത്തോടെ ഇരിക്കൂർ ബോക്ക് പഞ്ചായത്ത് വൻ തുക ചെലവഴിച്ചു വയലിൽ കുളം നിർമിച്ചിരുന്നെങ്കിലും വേനലായാൽ അതും വറ്റും. ആവശ്യത്തിന് വീതിയും ആഴവും കൂട്ടാതെ നിർമാണം നടത്തിയതാണ് തടസ്സമായത്.
അതുകൊണ്ടുതന്നെ വേനലിൽ ഉപയോഗപ്പെടുത്താൻ കഴിയാതെ കുളവും നോക്കുകുത്തിയാകുകയാണ്. തൊട്ടടുത്ത ചേടിച്ചേരി പുഴയിൽ നിന്നുൾപ്പെടെ വെള്ളം കാർഷികാവശ്യത്തിനു വയലിൽ എത്തിച്ചു പ്രശ്നം പരിഹരിക്കണമെന്ന ആവശ്യം കർഷകർ ഉയർത്തുന്നുണ്ടെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല.
ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച കുളം ആഴംകൂട്ടി നവീകരിക്കാനും വെള്ളത്തിന്റെ ലഭ്യത ഉറപ്പുവരുത്താനും അധികൃതർ തയാറായാൽ ഇവിടെ മികച്ച രീതിയിൽ കൃഷി നടത്താൻ കഴിയും.
വെള്ളമില്ലാത്തതിനാലാണു കൃഷി ഉപേക്ഷിക്കേണ്ടിവന്നത്.
പി.പി.മനോഹരൻ മഠപ്പുരയ്ക്കൽ, കർഷകൻ
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

