ഇരിട്ടി ∙ ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിൽ പൂമാനത്തുള്ള വയോജന വികലാംഗ വിശ്രമ കേന്ദ്രത്തിന്റെ കൂറ്റൻ ചുറ്റുമതിൽ പുനർനിർമാണം തുടങ്ങി. നിലവിലുണ്ടായിരുന്ന മതിൽ ഇടിഞ്ഞുതുടങ്ങിയതിനെ തുടർന്നുള്ള അപകടഭീഷണി ഒഴിവാക്കാനാണ് 8 ലക്ഷം രൂപ ചെലവിൽ ആദ്യഘട്ടം പുനർനിർമാണം നടത്തുന്നത്.
മാടത്തിൽ – എടൂർ റോഡരികിലാണ് വൃദ്ധ വികലാംഗ വിശ്രമ കേന്ദ്രം പ്രവർത്തിക്കുന്ന ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിൽ പായം പഞ്ചായത്തിലെ പൂമാനത്ത് 1 ഏക്കർ സ്ഥലത്ത് 23 വർഷം മുൻപ് നിർമിച്ചതാണ് ഈ കേന്ദ്രം.
വനിതാ പദ്ധതിയിൽ 2–ാം ഘട്ടമായി മുകൾ നിലയിൽ കൈത്തറി യൂണിറ്റും സ്ഥാപിച്ചു. റോഡ് ഭാഗം ഉൾപ്പെടെ സ്ഥലത്തിന്റെ 3 വശവും പണിത കൂറ്റൻ സംരക്ഷണ ഭിത്തിയും ചുറ്റുമതിലും കാലപ്പഴക്കം മൂലം ഏതു സമയവും നിലം പൊത്താമെന്ന അവസ്ഥ നേരത്തേ മലയാള മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. റോഡ് അരികിൽ 2 ഇടത്ത് സംരക്ഷണ ഭിത്തി അടക്കം വിണ്ടുകീറിയ നിലയിലും ആയിരുന്നു.
ഇവിടെ മരാമത്ത് റോഡിലൂടെ ഇടതടവില്ലാതെ വാഹനങ്ങൾ കടന്നു പോകുന്നതാണ്.
റോഡ് ഭാഗം ഉൾപ്പെടെ 27 മീറ്റർ നീളത്തിലും 3 മീറ്റർ ഉയരത്തിലും 2 കോൺക്രീറ്റ് ബെൽറ്റുകൾ സഹിതം ആണ് സംരക്ഷണ ഭിത്തി നിർമിക്കുന്നത്. 3 മീറ്റർ ഉയരത്തിൽ കരിങ്കൽ നിർമിച്ച ശേഷം മുകളിൽ 3 വെട്ടുകല്ല് ഉയരത്തിൽ ചെങ്കൽ സംരക്ഷണ ഭിത്തിയും നിർമിക്കും.
മാടത്തിൽ സ്വദേശി എൻ.രവീന്ദ്രനാണ് കരാർ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

