
കണ്ണൂർ ജില്ലയിൽ ഇന്ന് (20-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മിച്ചഭൂമി പതിച്ചു നൽകൽ; അപേക്ഷ ക്ഷണിച്ചു; ∙ഇരിട്ടി താലൂക്ക് മണത്തണ അംശം മുരിങ്ങോടി ദേശത്തു റീസർവേ നമ്പർ 62ൽപ്പെട്ട 0.5137 ഹെക്ടർ മിച്ചഭൂമി, അർഹരായ ഭൂരഹിത കർഷക തൊഴിലാളികൾക്കു പതിച്ചു കൊടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 31ന് അകം കലക്ടർക്കു ലഭിക്കത്തക്ക വിധത്തിൽ സമർപ്പിക്കണം. ഫോൺ: 0497 2700645.
ബസ് ഡ്രൈവർ നിയമനം
∙പയ്യന്നൂർ ഗവ.റസിഡൻഷ്യൽ വനിത പോളിടെക്നിക് കോളജിൽ താൽക്കാലികാടിസ്ഥാനത്തിൽ ബസ് ഡ്രൈവർമാരെ നിയമിക്കുന്നു. 10 വർഷത്തിൽ കുറയാത്ത മുൻപരിചയമുള്ളവർക്ക് അപേക്ഷിക്കാം. 26നു രാവിലെ 10നു കോളജിൽ അഭിമുഖം. ഫോൺ: 9495535206.
അപേക്ഷ ക്ഷണിച്ചു
∙അഴീക്കോട് മത്സ്യഫെഡ് ഫിഷറ്റേറിയൻ മൊബൈൽ മാർട്ട് എന്ന അന്തിപ്പച്ചയിലേക്കു ഡ്രൈവർ കം സെയിൽസ്മാൻ തസ്തികയിൽ ദിവസവേതന വ്യവസ്ഥയിലും സെയിൽസിലേക്കു കമ്മിഷൻ വ്യവസ്ഥയിലും ജീവനക്കാരെ നിയമിക്കുന്നു. 22നു രാവിലെ 11ന് ആയിക്കര മത്സ്യഫെഡ് ബേസ് സ്റ്റേഷൻ ഓഫിസിൽ അഭിമുഖം. ഫോൺ: 7025233647.
∙കണ്ണൂർ ഗവ.ഐടിഐയും ഐഎംസിയും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇൻ മൊബൈൽ ടെക്നോളജി, സിസിടിവി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9745479354.
∙ഫിഷറീസ് വകുപ്പ് വഴി നടപ്പിലാക്കുന്ന സുഭിക്ഷ കേരളം, ജനകീയ മത്സ്യക്കൃഷി എന്നിവയുടെ വിവിധ ഘടക പദ്ധതികളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 31ന് അകം ലഭിക്കണം ഫോൺ: 0497-2732340
കൗൺസലിങ്
∙സംസ്ഥാന വനിതാ വികസന കോർപറേഷന്റെ കീഴിൽ പിലാത്തറ റീച്ച് ഫിനിഷിങ് സ്കൂളിൽ ഉപരിപഠനം, ജോലി സാധ്യതകൾ, ഇന്റർവ്യൂ അഭിമുഖീകരിക്കൽ തുടങ്ങിയ സഹായങ്ങൾക്കു വനിതകൾക്കും വിദ്യാർഥികൾക്കും കൗൺസലിങ് സൗകര്യം ലഭ്യമാണ്. ഫോൺ:9496015018.
തീയതി നീട്ടി
∙തോട്ടട ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ സ്കിൽ ഡവലപ്മെന്റ് സെന്ററിലെ ഗ്രാഫിക് ഡിസൈനിങ്, ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നിഷ്യൻ കോഴ്സുകളിൽ അപേക്ഷാതീയതി നീട്ടി. അപേക്ഷ 24ന് വൈകിട്ട് 5 വരെ സ്വീകരിക്കും. ഫോൺ: 8078299546.
അഭിമുഖം മാറ്റി
∙ജില്ലയിൽ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതി നിർവഹണത്തിനായി കരാർ അടിസ്ഥാനത്തിൽ ജില്ലാ പ്രോഗ്രാം മാനേജറെ നിയമിക്കുന്നതിനായി 26നു നടത്താൻ നിശ്ചയിച്ച വോക് ഇൻ ഇന്റർവ്യൂ 27നു രാവിലെ 10നു നടക്കുമെന്ന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഫോൺ: 0497-2731081.
കർഷക പുരസ്കാരം
∙ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന സുഭിക്ഷ കേരളം, ജനകീയ മത്സ്യക്കൃഷി മേഖലകളിൽ കഴിവു തെളിയിച്ച കർഷകർക്കുള്ള പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ : 0497 2732340.
അധ്യാപക നിയമനം
∙പെരിങ്ങോം സർക്കാർ കോളജിൽ ഇംഗ്ലിഷ്, കൊമേഴ്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ് വിഷയങ്ങളിലേക്കു ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. അപേക്ഷ 23ന് അകം ലഭിക്കണം. ഫോൺ : 8304816712.
പരിയാരം∙ കെകെഎൻപിഎം ജിവിഎച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കൊമേഴ്സ് (സീനിയർ, ജൂനിയർ), കണക്ക് (സീനിയർ), ബോട്ടണി (ജൂനിയർ), സുവോളജി (ജൂനിയർ) അധ്യാപക ഒഴിവുണ്ട്. അഭിമുഖം 23ന് 11ന് കൊമേഴ്സ്, പകൽ 2.30ന് കണക്ക് 24ന് രാവിലെ 11ന് ബോട്ടണി പകൽ 2.30ന് സുവോളജി.
ത്രീഡി മോഡലിങ് ആൻഡ് വിഷ്വലൈസേഷൻ കോഴ്സ്
തോട്ടട∙ ഗവ.ഐടിഐയുടെ 3 മാസ ത്രീഡി മോഡലിങ് ആൻഡ് വിഷ്വലൈസേഷൻ കോഴ്സിന്റെ ഭാഗമായി ഓട്ടോകാഡ്, ത്രീഡി സ്റ്റുഡിയോ മാക്സ്, വി റേ, സ്കെച് അപ്, ഫോട്ടോഷോപ് എന്നീ സോഫ്റ്റ്വെയറുകളിൽ പരിശീലനം നൽകുന്നു. 30 വരെ അപേക്ഷിക്കാം. ഫോൺ: 9447311257.
താൽക്കാലികഅധ്യാപക നിയമനം
കണ്ണൂർ ∙ എളയാവൂർ സിഎച്ച്എം ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ മാത്തമറ്റിക്സ്(ജൂനിയർ), കൊമേഴ്സ് (സീനിയർ), ഇംഗ്ലിഷ് (ജൂനിയർ), കംപ്യൂട്ടർ ആപ്ലിക്കേഷൻ(ജൂനിയർ) തസ്തികയിലേക്കു താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 23നു 10 മണിക്കു കൂടിക്കാഴ്ച നടക്കും.
പരിയാരം∙ കെകെഎൻപിഎം ജിവിഎച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കൊമേഴ്സ് (സീനിയർ, ജൂനിയർ), കണക്ക് (സീനിയർ), ബോട്ടണി (ജൂനിയർ), സുവോളജി (ജൂനിയർ) അധ്യാപക ഒഴിവുണ്ട്. അഭിമുഖം 23ന് 11ന് കൊമേഴ്സ്, പകൽ 2.30ന് കണക്ക് 24ന് രാവിലെ 11ന് ബോട്ടണി പകൽ 2.30ന് സുവോളജി.
അപേക്ഷാ ഫോറങ്ങൾ
മലപ്പട്ടം∙പഞ്ചായത്ത് 2025 26 വാർഷിക പദ്ധതി ഗുണഭോക്തൃ അപേക്ഷ ഫോറങ്ങൾ ഇന്ന് മുതൽ പഞ്ചായത്ത് ഓഫിസിൽ നിന്നും അങ്കണവാടികളിൽ നിന്നും വിതരണം ചെയ്യുന്നതാണ്. പൂരിപ്പിച്ച അപേക്ഷ ഫോറങ്ങൾ ജൂൺ 1നു മുൻപ് ഓഫിസിൽ തിരികെ സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
നാഷനൽ ലോക് അദാലത്ത് 14ന്
∙നാഷനൽ ലോക് അദാലത്ത് 14നു നടക്കും. ജില്ലയിലെ വിവിധ കോടതികളിൽ തീർപ്പാകാതെ കിടക്കുന്നതും നിലവിലുള്ളതുമായ സിവിൽ കേസുകൾ, മോട്ടർ വാഹന നഷ്ടപരിഹാര കേസുകൾ, സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസുകൾ, കോടതികളിൽ എത്താത്ത തർക്കങ്ങൾ എന്നിവ അദാലത്തിൽ പരിഗണിക്കും. ഫോൺ: 0490 2344666.
ചിത്രരചനാമത്സരം 24ന്
∙മ്യൂസിയം ദിനത്തോടനുബന്ധിച്ച് എൽപി തലം മുതൽ ഹയർസെക്കൻഡറി വരെയുള്ള കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. 24നു രാവിലെ 9നു കണ്ണൂർ കൈത്തറി മ്യൂസിയത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ഫോൺ: 94479 07335.