
ഇരിട്ടി ∙ പ്ലസ്ടു വിദ്യാർഥി അമിതവേഗത്തിലോടിച്ച കാർ നിയന്ത്രണം വിട്ട് ഉണ്ടായ അപകടത്തിൽ 4 സഹപാഠികൾക്കു പരുക്ക്. ഉച്ചയ്ക്കുശേഷം നടക്കുന്ന പരീക്ഷയ്ക്കായി രാവിലെ സ്കൂളിലെത്തി സുഹൃത്തിന്റെ കാർ സംഘടിപ്പിച്ചായിരുന്നു യാത്ര.
അശ്രദ്ധമായി വാഹനമോടിച്ചതിനു മുഹമ്മദ് അസദിനെതിരെ (18) കേസെടുത്തു. തലശ്ശേരി – വളവുപാറ സംസ്ഥാനാന്തര പാതയിൽ കേളൻപീടികയ്ക്ക് അടുത്ത് ഇന്നലെ രാവിലെയായിരുന്നു അപകടം.
വാഹനം തകർന്നു. ക്രെയിൻ ഉപയോഗിച്ചു വാഹനം സ്ഥലത്തുനിന്നു നീക്കി.
ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികളായ 2 ആൺകുട്ടികൾക്കും 2 പെൺകുട്ടികൾക്കുമാണു പരുക്കേറ്റത്.
4 പേരും ഇരിട്ടിയിലെ ആശുപത്രിയിൽ ചികിത്സ തേടി. നിയന്ത്രണം വിട്ട
കാർ റോഡരികിൽ സുരക്ഷയുടെ ഭാഗമായി സ്ഥാപിച്ചിരുന്ന 5 കോൺക്രീറ്റ് തൂണുകൾ തകർത്തു മറിയുകയായിരുന്നു. പുന്നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണു കാർ.
ഇരിട്ടി എസ്ഐമാരായ റെജി സ്കറിയ, ടി.ജി.അശോകൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]