വൈദ്യുതി മുടങ്ങും
കാടാച്ചിറ ∙ നൂഞ്ഞിയൻകാവ്, ആറ്റടപ്പ സ്കൂൾ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ 10–12. ഭാഗവത സപ്താഹ യജ്ഞം
കല്യാശ്ശേരി ∙ മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിന് ഇന്നു തുടക്കമാകും.
വൈകിട്ട് മാങ്ങാട് നെരോത്തുപറമ്പ് പൊട്ടൻ ദേവസ്ഥാനത്തുനിന്ന് കലവറ നിറയ്ക്കൽ ഘോഷയാത്രയും, ക്ഷേത്ര കവാടത്തിൽ യജ്ഞാചാര്യൻ തിരുനക്കര മധുസൂദന വാര്യർക്ക് സ്വീകരണവും നൽകും. ക്ഷേത്രം തന്ത്രി പുതുശ്ശേരി ഇല്ലത്ത് വിഷ്ണുനമ്പൂതിരി ഭദ്രദീപം തെളിക്കും.
നാളെ മുതൽ 23 വരെ രാവിലെ 6.30ന് വിഷ്ണു സഹസ്ര നാമജപവും തുടർന്ന് ഏഴ് മുതൽ പാരായണവും നടക്കും. റോഡ് സുരക്ഷാ പ്രതിജ്ഞ കണ്ണൂർ ∙ റോഡപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമദിനാചരണത്തിന്റെ ഭാഗമായി ട്രോമ കെയർ സൊസൈറ്റി ഇന്നു വൈകിട്ട് 5നു കാൽടക്സ് ജംങ്ഷനിൽ മെഴുകുതിരി തെളിക്കും.
തുടർന്ന് റോഡ് സുരക്ഷാ പ്രതിജ്ഞയും ചൊല്ലും. മറുപുത്തരി അടിയന്തരം ഇന്ന്
കൊളച്ചേരി ∙ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം മറുപുത്തരി അടിയന്തരം ഇന്ന് നടക്കും.
ഉച്ചയ്ക്ക് 12നു മുത്തപ്പനെ മലയിറക്കൽ, 1ന് എള്ളെടുത്ത് ഭഗവതിയുടെ കലശം, 2നു മുത്തപ്പൻ വെള്ളാട്ടം, 4നു വിഷകണ്ഠൻ വെള്ളാട്ടം, തുടർന്ന് ഗുളികൻ വെള്ളാട്ടം എന്നിവ നടക്കും. മണ്ഡലപൂജ ഉത്സവം കണ്ണൂർ ∙ തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിലെ മണ്ഡലപൂജ ഉത്സവം നാളെ മുതൽ ഡിസംബർ 27 വരെ ആഘോഷിക്കും.
വിശേഷാൽ പൂജകൾ, ആധ്യാത്മിക പ്രഭാഷണങ്ങൾ എന്നിവ നടക്കും. നാളെ രാവിലെ 9ന് മഹാഗണപതി ഹോമം നടക്കും.
നാളെ മുതൽ 19 വരെ വൈകിട്ട് 6.30ന് സ്വാമി ചിദാനന്ദപുരി ആധ്യാത്മിക പ്രഭാഷണം നടത്തും. സംക്രമപൂജ കാപ്പാട് ∙ പെരിങ്ങളായി കൂർമ്പ ഭഗവതി ക്ഷേത്രത്തിലെ മണ്ഡല മാസാചരണം ഇന്ന് സംക്രമപൂജയോടു കൂടി തുടങ്ങും.
ഇന്നു മുതൽ 26 വരെ രാവിലെ 10ന് വൃശ്ചിക നടയരിപൂജ, വൈകിട്ട് 6ന് ഗുരുപൂജ എന്നിവ നടക്കും.
കണ്ണൂർ ∙ താളിക്കാവ് ഭഗവതി ക്ഷേത്രത്തിലെ വൃശ്ചിക മാസ സംക്രമപൂജ ഇന്നു വൈകിട്ട് 5ന് നടക്കും. വെള്ളാട്ടം ഇന്ന്
താണ ∙ കണ്ണൂക്കര മാണിക്യ കൂറ്റംബ പയ്യമ്പള്ളി ക്ഷേത്രത്തിൽ ഇന്നു വൈകിട്ട് 6.30ന് പയ്യമ്പള്ളി ഗുരുനാഥന്റെ വെള്ളാട്ടം നടക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

