
കനത്ത മഴയിൽ തെങ്ങ് വീണ് നാല് പേർക്ക് പരുക്കേറ്റു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ ∙ തളിപ്പറമ്പിൽ കനത്ത മഴയിൽ തെങ്ങ് വീണ് നാല് പേർക്ക് പരുക്കേറ്റു. പന്നിയൂര്‍ കൂവങ്കുന്നില്‍ പുഞ്ചയില്‍ ജെയിംസിന്റെ വീടിനു മുകളിലേക്ക് തെങ്ങ് വീണാണ് കുടുംബത്തിലെ നാലുപേര്‍ക്ക് പരുക്കേറ്റത്. എല്ലാവരെയും തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ല. രാവിലെ ഒന്‍പത് മണിയോടെയായിരുന്നു അപകടം.
ശക്തമായ മഴയില്‍ മതിലിടിഞ്ഞ് കൊളച്ചേരി സ്വദേശിനി സരോജിനി കോക്കമണിയുടെ വീടിന് വിള്ളല്‍ സംഭവിച്ചു. ചേലേരി സി.വി. ആരിഫയുടെ വീടിന്റെ മതില് തകര്‍ന്ന് തൊട്ടടുത്തുള്ള സാജിദിന്റെ പണി പൂര്‍ത്തിയാകാത്ത വീടിനും അബ്ദുള്‍ മജീദിന്റെ വീടിനും നാശമുണ്ടായി. രണ്ടു വീട്ടുകാരോടും മാറി താമസിക്കാന്‍ നിര്‍ദേശം നല്കി. മയ്യില്‍ വില്ലേജ് വള്ളിയോട്ട് സി.വി സദാനന്ദനന്റെ വീടിന് മതില് ഇടിഞ്ഞു വീണ് ഭാഗിക നഷ്ടം സംഭവിച്ചു.
ഉദയഗിരി പഞ്ചായത്തിൽ തോണ്ടിക്കുഴി പള്ളിപ്പുറത്ത് തോമസിന്റെ വീടിന്റെ മേൽക്കൂര കനത്ത മഴയിൽ തകർന്നു. ഇന്നലെ രാത്രി മുതൽ ജില്ലയിൽ കനത്ത മഴയാണ് പെയ്യുന്നത്. താഴ്ന്ന പല പ്രദേശങ്ങളിലും വെള്ളം കയറി. ഇന്ന് ജില്ലയിൽ റെഡ് അലർട്ട് ആയതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.