കണ്ണൂർ ∙ കോർപറേഷൻ ഓഫിസിലെ സൈറണെച്ചൊല്ലി കലക്ടറും കോർപറേഷനും തമ്മിൽ തർക്കം. സൈറൺ മുഴക്കം അനുവദനീയമായ പരിധിയിലും കൂടുതലാണെന്നും നിയന്ത്രിക്കുകയോ നീക്കം ചെയ്യുകയോ വേണമെന്നും കലക്ടർ ഉത്തരവിട്ടു.
ശബ്ദമലിനീകരണമുണ്ടാക്കാത്ത ബദൽ സംവിധാനം രണ്ടാഴ്ചയ്ക്കുള്ളിൽ ഏർപ്പെടുത്തിയില്ലെങ്കിൽ സൈറൺ കണ്ടുകെട്ടുമെന്നും ഉത്തരവിലുണ്ട്. കലക്ടറുടെ നിലപാട് അംഗീകരിക്കാനാകില്ലെന്നും സ്വതന്ത്ര ഭരണഘടനാ സ്ഥാപനമായ കോർപറേഷനു മേലുള്ള കടന്നുക്കയറ്റമാണെന്ന് ഇതെന്നുമുള്ള നിലപാടിലാണു മേയർ.
അതിരാവിലെ മുഴങ്ങുന്ന സൈറൺ തന്റെ ക്യാംപ് ഓഫിസിലെ ജീവനക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതായി കണ്ണൂർ റേഞ്ച് ഡിഐജി മുൻപു കോർപറേഷനു നൽകിയ പരാതി കൗൺസിൽ ഐകകണ്ഠ്യേന തള്ളിയിരുന്നു.
സൈറൺ മുഴക്കം പരിസരവാസികൾക്കു പ്രയാസമുണ്ടാക്കുന്നുവെന്നു പരാതി ലഭിച്ചതായി സിറ്റി പൊലീസ് കമ്മിഷണർ കലക്ടർക്കു റിപ്പോർട്ട് നൽകിയതിനെത്തുടർന്നാണു നിലവിലെ നടപടി. കോർപറേഷൻ ഓഫിസിനോടു ചേർന്നാണു ഡിഐജി, സിറ്റി പൊലീസ് കമ്മിഷണർ, കലക്ടർ എന്നിവരുടെ ക്യാംപ് ഓഫിസുകൾ.
സൈറൺ വിഷയത്തിൽ കണ്ണൂർ കോർപറേഷൻ ഭരണസമിതി യോഗം നാളെ രാവിലെ 11നു വീണ്ടും ചേരും.
നാളത്തെ കൗൺസിൽ കലക്ടറുടെയും ഡിഐജിയുടെയും നടപടിയെ ശക്തമായി എതിർക്കുമെന്നാണു സൂചന. രാവിലെ 6, ഉച്ചയ്ക്ക് 1, വൈകിട്ട് 6 എന്നീ സമയങ്ങളിലാണു കോർപറേഷൻ ഓഫിസിൽനിന്നുള്ള സൈറൺ മുഴക്കം. മുൻകാലങ്ങളിൽ സമയമറിയിക്കാൻ മുഴക്കിയിരുന്ന സൈറൺ പിന്നീട് കോർപറേഷന്റെ പ്രൗഢിയുടെ ഭാഗമായി.
അടുത്തകാലത്ത് സൈറണിന്റെ ശബ്ദവും ദൈർഘ്യവും കുറച്ചിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]