
ശ്രീകണ്ഠപുരം ∙ ഭൂഗർഭ കേബിൾ സ്ഥാപിക്കാൻ നഗരത്തിലെടുത്ത കുഴികൾക്കു മുകളിൽ വലിയ മൺകൂമ്പാരം. മഴ പെയ്യുമ്പോൾ ഇതിൽനിന്നു ചെളിയെഴുകുന്നതിനാൽ റോഡിലൂടെ നടന്നുപോകാൻ പോലും കഴിയാത്ത സ്ഥിതിയാണ്.
പ്രവൃത്തി കഴിഞ്ഞയുടൻ സാധാരണ നിലയിലാക്കും എന്നായിരുന്നു വാഗ്ദാനം. സംസ്ഥാന സർക്കാർ അനുവദിച്ച 5 കോടി രൂപ വിനിയോഗിച്ചു വികസിപ്പിച്ച നഗരത്തിലാണ് ഈ അവസ്ഥ. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികളുയരുന്നുണ്ട്.
ശ്രീകണ്ഠപുരം മുതൽ പെരുവളത്തുപറമ്പ് വരെയാണു ഭൂഗർഭ കേബിളിടുന്നത്.
ശ്രീകണ്ഠപുരം സബ് സ്റ്റേഷനിൽനിന്ന് ഇരിക്കൂർ സെക്ഷനിലേക്കാണു കേബിളിടുന്നത്. ടൗൺ ഭാഗത്തു പ്രവൃത്തി പൂർത്തിയായെങ്കിലും അവശേഷിക്കുന്ന പണികൾ നടക്കുന്നുണ്ട്. ഒട്ടേറെ വിദ്യാർഥികളും നാട്ടുകാരും നടന്നുപോകുന്ന സ്ഥലമെന്ന നിലയിൽ പ്രവൃത്തി കഴിഞ്ഞ ശ്രീകണ്ഠപുരം നഗരം സാധാരണ നിലയിലാക്കണമെന്നാണ് ആവശ്യം. വീതിയില്ലാത്ത റോഡായതിനാൽ കുഴികളെടുത്തു മണ്ണ് പുറത്തിട്ടതോടെ വാഹനങ്ങൾക്കുപോലും കടന്നുപോകാനാകാത്ത അവസ്ഥയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]