
കുടുംബശ്രീ ഗ്രൂപ്പുകൾക്ക് അപേക്ഷിക്കാം
ജില്ലാ പഞ്ചായത്ത് 4 പേരടങ്ങുന്ന കുടുംബശ്രീ ജെഎൽജി ഗ്രൂപ്പുകൾക്ക് മത്സ്യവിപണന ഔട്ട്ലെറ്റുകൾ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഫോൺ: 0497 2731081.
കൂൺകൃഷി പരിശീലനം
ജില്ലാ വനിതാ ശിശു വികസന ഓഫിസ് തളിപ്പറമ്പ് ബ്ലോക്ക് പരിധിയിലുള്ള വനിതകൾക്ക് കൂൺകൃഷിയിൽ പരിശീലനം നൽകുന്നു.
25നും 40നുമിടയിൽ പ്രായമുള്ള വിധവകൾ, ബിപിഎൽ കുടുംബത്തിലെ വനിതകൾ എന്നിവർക്ക് അപേക്ഷിക്കാം. 15ന് അകം റജിസ്റ്റർ ചെയ്യണം.
ഫോൺ 9605477899.
ക്യാംപ് ഫോളോവർ നിയമനം
മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയനിൽ കുക്ക്, ധോബി, സ്വീപ്പർ, ബാർബർ, വാട്ടർ കാരിയർ തസ്തികകളിലെ 65 ഒഴിവുകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ ക്യാംപ് ഫോളോവർമാരെ നിയമിക്കുന്നു. മുൻപരിചയമുള്ള ഉദ്യോഗാർഥികൾ 14ന് രാവിലെ 10.30ന് മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയൻ ആസ്ഥാനത്ത് അഭിമുഖത്തിന് എത്തണം.
ഫോൺ: 0497 2781316
കെൽട്രോൺ കോഴ്സുകൾ
കെൽട്രോൺ തലശ്ശേരി നോളജ് സെന്ററിൽ ഡിപ്ലോമ കോഴ്സുകളായ ഫയർ ആൻഡ് സേഫ്റ്റി, ഗ്രാഫിക്സ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിങ് ടെക്നിക്സ്, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയ്നിങ് കോഴ്സുകളിലേക്ക് സ്പോട് അഡ്മിഷൻ നടത്തുന്നു. ഫോൺ: 9400096100
പോളിടെക്നിക് ലാറ്ററൽ എൻട്രി
നടുവിൽ ഗവ.
പോളിടെക്നിക് കോളജിൽ രണ്ടാം വർഷ ഓട്ടമൊബീൽ, ഇലക്ട്രിക്കൽ, സിവിൽ ഡിപ്ലോമ കോഴ്സുകളിലേക്ക് ലാറ്ററൽ എൻട്രി വഴി അപേക്ഷ നൽകിയവരുടെ റാങ്ക് ലിസ്റ്റ് അടിസ്ഥാനത്തിലുള്ള സ്പോട് അഡ്മിഷൻ 15ന് രാവിലെ 10ന് കോളജിൽ നടക്കും. ഫോൺ: 0460 2251033
ചാന്ദ്രദിനം: മത്സരങ്ങൾ
ജില്ലാ ശിശുക്ഷേമ സമിതി ചാന്ദ്രവിജയ ദിനത്തിന്റെ ഭാഗമായി ജില്ലാതല ക്വിസും കത്തെഴുതൽ മത്സരവും സംഘടിപ്പിക്കുന്നു. 20ന് രാവിലെ 9.30ന് കണ്ണൂർ ഗവ.
ടിടിഐ മെൻ ട്രെയ്നിങ് സ്കൂളിൽ നടക്കുന്ന ക്വിസിൽ എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് പങ്കെടുക്കാം. ഫോൺ: 9656061031.
വനിതകൾക്ക് വായ്പ
കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ കുടുംബശ്രീ മിഷനിൽ റജിസ്റ്റർ ചെയ്ത അയൽക്കൂട്ടങ്ങളിലെ എസ്സി, എസ്ടി വിഭാഗം വനിതകൾക്ക് സിഡിഎസ് മുഖേന ഒരുലക്ഷം രൂപ വായ്പ നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഫോൺ: 9400068513.
കല്ലുമ്മക്കായ കൃഷിക്ക് സഹായം
ജില്ലാ പഞ്ചായത്ത് കല്ലുമ്മക്കായ കൃഷി ചെയ്യുന്നതിന് ഗ്രൂപ്പുകൾ, സ്വയംസഹായ സംഘങ്ങൾ, കർഷക കൂട്ടായ്മകൾ എന്നിവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഫോൺ: 0497 2731081
ഐടിഐ: കൗൺസലിങ്
കണ്ണൂർ ഗവ.
ഐടിഐയിൽ വിവിധ ട്രേഡുകളിലേക്കുള്ള അഡ്മിഷൻ കൗൺസലിങ് ഇന്ന് രാവിലെ 8 മുതൽ 10 വരെ നടക്കും. ഇൻഡക്സ് മാർക്ക് 200 വരെ ലഭിച്ച പെൺകുട്ടികൾ, ഒബി എക്സ്, ഇഡബ്ല്യുഎസ്, എസ്സി, എൽസി അപേക്ഷ നൽകിയ മുഴുവൻ പെൺകുട്ടികളും ടിഎച്ച്എസ്, സ്പോർട്സ്, ഓർഫൺ, ജുവനൈൽ അപേക്ഷകർ എന്നിവർ കൗൺസലിങ്ങിൽ പങ്കെടുക്കണം.
ഫോൺ: 0497 2835183.
സീറ്റ് ഒഴിവ്
∙ പയ്യന്നൂർ ക്യാംപസിലെ രസതന്ത്ര പഠനവകുപ്പിൽ എംഎസ്സി കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി) കോഴ്സിൽ സീറ്റൊഴിവുണ്ട്. അഭിമുഖം 14ന് 10.30നു വകുപ്പ് തലവൻ മുൻപാകെ.
ഫോൺ – 9496372088. ∙ മാങ്ങാട്ടുപറമ്പ് ക്യാംപസിലെ ഇൻഫർമേഷൻ ടെക്നോളജി പഠനവകുപ്പിൽ എംസിഎ, എംഎസ്സി കംപ്യൂട്ടർ സയൻസ് പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിൽ അഭിമുഖം 14നു 10.30ന്. ∙ പാലയാട് ക്യാംപസിൽ എംഎ ആന്ത്രപ്പോളജിയിൽ ഒഴിവുള്ള സീറ്റിൽ അഭിമുഖം 14ന് 10.30ന്.
ഫോൺ – 7306130450. ∙ ഒന്നാം വർഷ എംഎസ്സി ബയോടെക്നോളജി, മൈക്രോബയോളജി, എംഎസ്സി കംപ്യൂട്ടേഷനൽ ബയോളജി പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റിൽ അഭിമുഖം ഇന്ന് 11 മണിക്ക്. ഫോൺ – 9496540524.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]