
പഴയങ്ങാടി ∙ പിലാത്തറ, പഴയങ്ങാടി, പാപ്പിനിശ്ശേരി സംസ്ഥാന പാതയിൽ പഴയങ്ങാടിപ്പുഴയിൽ നിർമാണത്തിലിരിക്കുന്ന പാലം ജനുവരിയിൽ പൂർത്തിയാകുമെന്ന് എം. വിജിൻ എംഎൽഎ.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 18.51 കോടി രൂപ ചെലവിലാണ് പാലം നിർമിക്കുന്നത്. 66 പൈലുകളും 8 പൈൽ ക്യാപ്പും പൂർത്തിയായി.
പിയർ, പിയർക്യാപ് ഉൾപ്പെടെയുള്ള പ്രവൃത്തികൾ നടത്തിവരികയാണ്. മരാമത്ത് വകുപ്പ് കേരള റോഡ് ഫണ്ട് ബോർഡ് മുഖേന ജാസ്മിൻ കൺസ്ട്രക്ഷനാണു പ്രവൃത്തി നടത്തുന്നത്.
കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ പാലം പണിയുടെ അവലോകന യോഗം നടന്നു.
എം.വിജിൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കെആർ എഫ്ബി എക്സിക്യൂട്ടീവ് എൻജിനീയർ സുനിൽ കൊയിലേരിയൻ, അസി.
എക്സിക്യൂട്ടീവ് എൻജിനീയർ കെ.വി.മനോജ് കുമാർ, ടി.ഐ. അബ്ദുറഹ്മാൻ (ജാസ്മിൻ കൺസ്ട്രക്ഷൻ) എന്നിവർ പ്രസംഗിച്ചു. 1974ൽ നിർമിച്ച പഴയങ്ങാടി പഴയപാലത്തിന്റെ ബലക്ഷയം ചിത്രം സഹിതം മലയാള മനോരമ വാർത്ത നൽകിയതോടെയാണ് പുതിയപാലം എന്ന ആശയം ഉയർന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]