
ഇരിട്ടി ∙ കൂട്ടുപുഴയിൽ പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ പുഴയിൽ ചാടിയ യുവാവിനെ കണ്ടെത്തിയില്ല. പൊതുവാച്ചേരി സ്വദേശി അബ്ദുൽ റഹീമിനായി (30) ഇന്നലെ നടത്തിയ തിരച്ചിലും വിഫലമായി.
വെള്ളിയാഴ്ച വൈകിട്ടാണ് ഇയാൾ കൂട്ടുപുഴ ചെക്പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെ പുഴയിൽ ചാടിയത്. ഇരിട്ടി അഗ്നിരക്ഷാ നിലയം ഓഫിസർ ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിൽ പേരാവൂർ, മട്ടന്നൂർ, കൂത്തുപറമ്പ് യൂണിറ്റുകളിലെ അഗ്നിരക്ഷാസേനാംഗങ്ങൾ ഡിങ്കി ബോട്ടുകളുടെ സഹായത്തോടെയാണു തിരച്ചിൽ നടത്തിയത്.
ഇരിട്ടി സിഐ എ.കുട്ടിക്കൃഷ്ണൻ, എസ്ഐമാരായ എം.ജെ.ബെന്നി, ജോഷി എന്നിവരുടെ നേതൃത്വത്തിൽ പൊലീസും റവന്യു അധികൃതരും സ്ഥലത്തെത്തിയിരുന്നു.
റഹീമിനൊപ്പം വാഹനത്തിലുണ്ടായിരുന്ന ചെറുവാഞ്ചേരി സ്വദേശി ഹാരിസ്, കോഴിക്കോട് മെഡിക്കൽ കോളജ് സ്വദേശി നിതിൻ എന്നിവരെ പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചു. ഇവർ സഞ്ചരിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]