ചെറുപുഴ∙ പഞ്ചായത്തിലെ ചേനാട്ടുക്കൊല്ലി-മരുതുംതട്ട് ഭാഗത്തെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം പ്രദേശത്തു തന്നെ തമ്പടിച്ചത് പ്രദേശവാസികളെ ആശങ്കയിലാക്കുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഇറങ്ങിയ കാട്ടാനക്കൂട്ടം രണ്ടു സംഘങ്ങളായി രണ്ടിടത്താണ് തമ്പടിച്ചിരിക്കുന്നത്.
ഒരു കൂട്ടം കാട്ടാനകൾ ചേനാട്ടുക്കൊല്ലിയുടെ മുകളിലും മറ്റൊരു കൂട്ടം ആനക്കുട്ടിയുടെ ജഡം മറവ് ചെയ്ത സ്ഥലത്തിനു സമീപത്തുമാണ് തമ്പടിച്ചിരിക്കുന്നത്.
കൃഷിയിടങ്ങളിൽ ഇറങ്ങി നാശം വിതയ്ക്കുന്ന കാട്ടാനകളെ പടക്കം എറിഞ്ഞു തുരത്താനുള്ള ശ്രമത്തിലാണു കർഷകർ. എന്നാൽ പടക്കം പൊട്ടുന്ന സമയത്തു പിൻവാങ്ങുന്ന കാട്ടാനകൾ വീണ്ടും തിരിച്ചെത്തുന്നതാണു നാട്ടുകാരെ ആശങ്കയിലാക്കുന്നത്.
കഴിഞ്ഞ ദിവസം കന്നുകാലികൾക്ക് പുല്ല് ചെത്താൻ പോയവരും കാട്ടാനകളുടെ സമീപത്തു നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.
പ്രദേശത്തു ഉണ്ടായിരുന്ന കൃഷികളിൽ ഏറെയും ഇതിനകം തന്നെ കാട്ടാനകൾ നശിപ്പിച്ചുകഴിഞ്ഞു. ഇനി കാര്യമായി ഒന്നും അവശേഷിക്കുന്നില്ല.
നേരത്തെ തുടർച്ചയായി കാട്ടാനകൾ കൃഷിയിടങ്ങളിൽ എത്താറില്ലെന്നാണു കർഷകർ പറയുന്നത്.
എന്നാൽ ഇത്തവണ കൃഷിയിടത്തിലെത്തിയ കാട്ടാനക്കൂട്ടത്തിലെ കുട്ടിയാന കിണറ്റിൽ വീണു ചത്തതാണ് കാട്ടാനകളുടെ ഇപ്പോഴെത്തെ പ്രകോപനത്തിനു കാരണമെന്നാണു കർഷകർ പറയുന്നത്. കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നത് തടയാൻ വൈദ്യുത വേലി ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനം ഒരുക്കണമെന്നും കൃഷിനാശം ഉണ്ടായ കർഷകർക്ക് അടിയന്തര ധനസഹായം അനുവദിക്കണമെന്നുമാണു നാട്ടുകാരുടെ ആവശ്യം.
കാട്ടാനകൾ കൃഷികൾ നശിപ്പിച്ച പ്രദേശങ്ങൾ ചെറുപുഴ കൃഷി ഓഫിസർ പി.അഞ്ജു, അസി.കൃഷി ഓഫിസർ പി.ഗീത എന്നിവർ സന്ദർശിച്ചു.
പഞ്ചായത്തംഗം ഷൈമ ജിനു തച്ചുക്കുന്നേലും ഒപ്പമുണ്ടായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

