ഏലപ്പീടിക ∙ കുരിശുമല ഏലപ്പീടിക ടൂറിസം റോഡ് വിനോദ സഞ്ചാരികൾക്കായി തുറന്നുകൊടുത്തു. റോഡിന്റെ ഉദ്ഘാടനം കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ നിർവഹിച്ചു.
ഏലപ്പീടിക സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ കീഴേത്ത് അധ്യക്ഷത വഹിച്ചു.
മലയാംപടി ഫാത്തിമാ മാതാ പള്ളി വികാരി ഫാ. അരുൺ നട്ടാലിൽ, സെമിനാരി വില്ല മാനേജർ ഫാ.റോബിൻ പടിഞ്ഞാറയിൽ, ഷാന്റി തോമസ്, പഞ്ചായത്തംഗം ജിമ്മി ഏബ്രഹാം, തോമസ് വടശ്ശേരി, പഞ്ചായത്ത് സെക്രട്ടറി കെ.ജി.സന്തോഷ്, ജോൺസൺ കുവപ്പള്ളിൽ, ഒ.എ.ജോബ്, പി.കെ.സജി എന്നിവർ പ്രസംഗിച്ചു.
ടൂറിസം മേഖലയായ ഏലപ്പീടികയിൽ വ്യൂ പോയിന്റായി അറിയപ്പെടുന്ന കുരിശുമലയിലേക്ക് വിനോദ സഞ്ചാരികൾക്ക് എത്തിച്ചേരാൻ റോഡ് ഉണ്ടായിരുന്നില്ല.
നടപ്പ് വഴി മാത്രമായിരുന്നു ഉണ്ടായിരുന്നത്. പഞ്ചായത്തംഗം ജിമ്മി ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സമിതി സ്വകാര്യ വ്യക്തികളുടെ കൈവശഭൂമിയിൽ അനുവാദത്തോടെ റോഡ് നിർമിക്കുകയായിരുന്നു. 808 മീറ്റർ നീളത്തിലും 4 മീറ്റർ വീതിയിലും നിർമിച്ച റോഡ് പഞ്ചായത്തിന് കൈമാറുകയാണ് ചെയ്തത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

