പയ്യന്നൂർ ∙സിപിഎമ്മിനെതിരെ ഫണ്ട് വിവാദം ഉന്നയിച്ച വി. കുഞ്ഞികൃഷ്ണന്റെ സഹോദരൻ കാറിടിച്ച് മരിച്ചു.
വെള്ളൂരിലെ കമ്മ്യൂണിസ്റ്റ് കർഷക പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവർത്തകനും കണ്ണൂർ ജില്ലാ ബാങ്ക് സീനിയർ മാനേജറുമായിരുന്ന വെള്ളൂരിലെ വി.രാമചന്ദ്രൻ (86) ആണ് മരിച്ചത്. രാവിലെ നടക്കാനിറങ്ങിയപ്പോൾ വെള്ളൂർ പുതിയങ്കാവ് റോഡിൽ വച്ച് കാറിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ രാമചന്ദ്രനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇന്ത്യൻ കരസേനയിൽ ജോലി ലഭിച്ചിരുന്നുവെങ്കിലും പൊലീസ് വെരിഫിക്കേഷനിൽ പിരിച്ചു വിടപ്പെട്ടു. പിന്നീട് പയ്യന്നൂർ കോ ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ജീവനക്കാരനായി.
കാറമേലിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ഐക്യനാണയ സംഘം വെള്ളൂരിലേക്ക് കൊണ്ടുവരികയും ഇന്നത്തെ വെള്ളൂർ സർവീസ് സഹകരണ ബാങ്കായി ഉയർത്തുന്നതിലും പ്രധാന പങ്ക് വഹിച്ചു.
ഭാര്യ: പി.ടി.ജാനകി. മക്കൾ: പി.ടി.
ജയചന്ദ്രൻ, പി.ടി.ശ്രീലത, പി.ടി.സുധീർ കുമാർ. മരുമക്കൾ: ദീപ), മുരളീചന്ദ്രൻ, ബേബി രൂപശ്രീ.
മറ്റു സഹോദരങ്ങൾ: വി.നാരായണൻ പരേതയായ വണ്ണാടിൽ മാധവി. 2 മണി മുതൽ വെള്ളൂർ കെ.
ചന്തൻകുഞ്ഞി സ്മാരക ഹാളിൽ പൊതുദർശനത്തിന് ശേഷം സംസ്കാരം വൈകുന്നേരം 6 മണിക്ക് വെള്ളൂരിൽ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

