തളിപ്പറമ്പ് ∙ മുത്തപ്പൻ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറക്കുന്നതിനിടെ പ്രതി പിടിയിലായി. പരിയാരം സ്വദേശി ജോഷിയെയാണ് പുളിമ്പറമ്പ് തോട്ടാറമ്പ് മുത്തപ്പൻ ക്ഷേത്രത്തിന്റെ ഭണ്ഡാലം കുത്തിത്തുറക്കുന്നതിനിടെ സമീപത്തെ വനംവകുപ്പ് ഓഫിസ് ജീവനക്കാരനും ഓട്ടോ ഡ്രൈവറും ചേർന്ന് പിടികൂടി പൊലിസിന് കൈമാറിയത്.ജോഷിയുടെ കൂടെയുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെന്ന് കരുതുന്നയാൾ ഓടി രക്ഷപ്പെട്ടു.
ഇന്നലെ പുലർച്ചെ 2ന് ശേഷമാണ് കവർച്ചാ ശ്രമം ഉണ്ടായത്.
ശബ്ദം കേട്ട് സമീപത്തെ വനംവകുപ്പ് റേഞ്ച് ഓഫിസ് ജീവനക്കാരനായ ഷാജി ബക്കളം വന്ന് നോക്കിയപ്പോഴാണ് 2 പേർ ഭണ്ഡാരം കുത്തിതുറക്കുന്നതാണ് കണ്ടത്.ഈ സമയം തന്നെ അതുവഴി വന്ന ഓട്ടോയുടെ ഡ്രൈവർ സഫ്വാനുമായി ചേർന്ന് ഇവരെ പിടികൂടാൻ ശ്രമിച്ചെങ്കിലും മോഷ്ടാക്കൾ ഓടി. പിന്നീട് ഷാജി പരിസരത്ത് പരിശോധന നടത്തിയപ്പോഴാണ് ജോഷിയെ കണ്ടെത്തിയത്.
ഉടൻ തന്നെ സഫ്വാനും സ്ഥലത്തെത്തി ഇയാളെ തടഞ്ഞുവച്ച് നാട്ടുകാരെയും ക്ഷേത്ര ഭാരവാഹികളെയും പൊലീസിനെയും അറിയിക്കുയായിരുന്നു.
പൊലീസ് ജോഷിയെ കസ്റ്റഡിയിലെത്തു.ഭണ്ഡാരം കുത്തിത്തുറന്ന് ആറായിരത്തോളം രൂപയുടെ നഷ്ടം ഉണ്ടാക്കിയതിന് ക്ഷേത്രം ഭാരവാഹി പി.പി.മഹേശന്റെ പരാതിയിൽ ജോഷിക്കെതിരെ കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

