കണ്ണൂർ ∙ ദേശീയപാത നിർമാണം പൂർത്തിയായാൽ റോഡ് ഗതാഗതം പ്രതിസന്ധിയിലാകും എന്ന് ആശങ്കയുള്ള കിഴുത്തള്ളി – തോട്ടട മേഖലയ്ക്ക് ഏറെ ആശ്വാസമാകും കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷന്റെ വികസനം.
ഈ പ്രദേശങ്ങളിൽ നിന്ന് സൗത്ത് റെയിൽവേ സ്റ്റേഷനിലേക്ക് മിനിറ്റുകൾ കൊണ്ട് എത്താൻ പറ്റും. ഈ പ്രദേശങ്ങളിലുള്ളവർ ഗതാഗതത്തിന് ആശ്രയിക്കുന്ന പ്രധാന പാതയാണു കിഴുത്തള്ളി–തോട്ടട–നടാൽ പഴയ ദേശീയപാത. എന്നാൽ പുതിയ ആറുവരി ദേശീയപാത പൂർത്തിയാകുന്നതോടെ റൂട്ടിലുണ്ടാകാൻ പോകുന്ന ഗതാഗത ക്ലേശമാണ് ആശങ്കയായിട്ടുള്ളത്.
കണ്ണൂർ നഗരത്തിൽ നിന്ന് കിഴുത്തള്ളി–തോട്ടട–നടാൽ വഴി തലശ്ശേരിയിലേക്കു പോകുന്ന ബസുകളടക്കമുള്ള വലിയ വാഹനങ്ങൾക്ക് നടാലിൽനിന്ന് തലശ്ശേരിയിലേക്കുള്ള സർവീസ് റോഡിലേക്ക് പ്രവേശിക്കാൻ മാർഗമില്ല.
ഇത് പരിഹരിക്കാൻ നടാലിൽ അടിപ്പാത വേണമെന്ന യാത്രക്കാരുടെ ആവശ്യം ദേശീയപാത അതോറിറ്റി ഇതുവരെ പരിഗണിച്ചിട്ടില്ല.
”കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ സ്ഥലങ്ങൾ പാട്ടത്തിന് കൊടുക്കുകയും അവിടെ നിർമാണ പ്രവൃത്തികൾ ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇവിടെ കൂടുതൽ സൗകര്യങ്ങൾ പ്രായോഗികമല്ല. ഈ സാഹചര്യത്തിൽ നഗരപരിധിയിൽ തന്നെയുള്ള സൗത്ത് റെയിൽവേ സ്റ്റേഷന്റെ വികസനം ജില്ലയുടെ റെയിൽ ഗതാഗത മേഖലയ്ക്ക് അത്യാവശ്യമാണ്.
കണ്ണൂരിന്റെ പഴയകാല വാണിജ്യ കേന്ദ്രമായിരുന്ന കണ്ണൂർ സിറ്റിക്ക് സമീപത്താണ് സൗത്ത് സ്റ്റേഷനെന്നതുകൊണ്ട് സിറ്റി പ്രദേശത്തിന്റെ വികസനത്തിനും സൗത്ത് റെയിൽവേ സ്റ്റേഷന്റെ സമഗ്രവികസനം കാരണമാകും. ഇതിനു വേണ്ടി എല്ലാ ജനപ്രതിനിധികളും രാഷ്ട്രീയ സംഘടനകളും ഒത്തൊരുമിച്ച് പ്രവർത്തിക്കണം.”
അബ്ദുൽ കരിം ചേലേരി, (മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്)
നടാലിൽ അടിപ്പാതയില്ലെങ്കിൽ കിഴുത്തള്ളി–തോട്ടട
വഴി തങ്ങൾ സർവീസ് നടത്തില്ലെന്ന് സ്വകാര്യ ബസ് ഉടമസ്ഥസംഘം പ്രഖ്യാപിച്ചിട്ടുണ്ട്. റൂട്ടിലുണ്ടാകുന്ന പ്രാദേശിക ഗതാഗത ക്ലേശം പരിഹരിക്കാൻ കിഴുത്തള്ളി–തോട്ടട വഴി ബസ് റൂട്ടുകൾ അനിവാര്യമാണെങ്കിലും ദീർഘദൂര യാത്രകൾക്ക് കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷൻ ആശ്വാസമാകും. ഇതിന് സൗത്ത് സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കേണ്ടത് അത്യാവശ്യമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]