കണ്ണൂർ ∙ കഴിഞ്ഞ 5 വർഷം കൊണ്ട് 700 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങൾ കോർപറേഷനിൽ നടത്തിയതെന്ന് യുഡിഎഫ് നേതാക്കൾ. എന്നാൽ എഐ വിഡിയോ തയാറാക്കി ജനങ്ങളെ കബളിപ്പിക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നതെന്നും യുഡിഎഫ് നേതാക്കൻമാർ ആരോപിച്ചു.
2015ൽ കണ്ണൂർ കോർപ്പറേഷൻ രൂപീകരിച്ച് ആദ്യമായി നടന്ന തിരഞ്ഞെടുപ്പില്‍ എൽഡിഎഫ് ആണ് ഭരണത്തിൽ വന്നത്.
സംസ്ഥാന സർക്കാരിന്റെ എല്ലാ സഹായവും ആനുകൂല്യവും ഉണ്ടായിട്ടും എടുത്തു പറയത്തക്ക രീതിയിലുള്ള ഭരണം കാഴ്ചവയ്ക്കാൻ എൽഡിഎഫിന് കഴിഞ്ഞിട്ടില്ല. കണ്ണൂർ കോർപ്പറേഷൻ ഭരണസമിതി ഏറെ സംതൃപ്തിയോടെയും ആത്മവിശ്വാസത്തോടെയും കൂടിയാണ് ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
ഇക്കഴിഞ്ഞ കാലയളവിൽ കണ്ണൂർ കോർപ്പറേഷനിൽ നടത്തിയ വമ്പൻ വികസന പ്രവർത്തനങ്ങൾ തന്നെയാണ് യുഡിഎഫിന്റെ ആത്മവിശ്വാസത്തിന് ആധാരം.
എന്നാൽ എൽഡിഎഫ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി കണ്ണൂർ പട്ടണത്തിന്റെ മുഖഛായ മാറ്റാനെന്ന പേരിൽ എഐ വിഡിയോ പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തരം വിഡിയോകൾ ഇക്കാലത്ത് ആർക്കും ഉണ്ടാക്കാൻ പറ്റും.
പക്ഷേ അത് ഏത് രീതിയിലാണ് ആരാണ് നടപ്പിലാക്കുക എന്ന് പറയേണ്ട ഉത്തരവാദിത്തം കൂടി ഇവർക്കുണ്ട്.
കാരണം കോർപ്പറേഷൻ രൂപീകരിച്ചതിനു ശേഷമുള്ള ആദ്യത്തെ മൂന്നേ മുക്കാൽ വർഷം ഇവിടെ എൽഡിഎഫ് ആണ് ഭരിച്ചത്. ഇവിടെ എന്ത് പദ്ധതികളാണ് നടപ്പിലാക്കിയത് ?.
ഇപ്പോൾ ഇവിടെ ഒരു രൂപരേഖ കാണിച്ചു പ്രചരണം നടത്തുന്നവർ തന്നെയല്ലേ കണ്ണൂർ ഒഴികെയുള്ള അഞ്ചു കോർപ്പറേഷനിലും ഭരണം നടത്തുന്നത് ?. ഇത്തരത്തിൽ എന്ത് വികസന പ്രവർത്തനങ്ങളാണ് അവിടെ നടത്തിയത് ?.
ജില്ലയിലെ നഗരസഭകൾ ഉൾപ്പെടെ ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളും ഭരിക്കുന്നത് എൽഡിഎഫ് അല്ലെങ്കിൽ സിപിഎം ഒറ്റയ്ക്കാണ് ഭരിക്കുന്നത്. എവിടെയെങ്കിലും ഇത്തരം പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടോ എന്നും എൽഡിഎഫ് വ്യക്തമാക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.
കണ്ണൂർ പട്ടണത്തിന്റെയും സമീപപ്രദേശങ്ങളുടെയും സമഗ്രവികസനം ലക്ഷ്യമിട്ട് മിഷൻ 2030 എന്ന പേരിൽ യുഡിഎഫ് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ടെന്നും നേതാക്കൻമാർ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് അബദുൽ കരീം ചേലേരി, കോർപ്പറേഷൻ മേയര്‍ മുസ്ലിഹ് മഠത്തില്‍, മുന്‍ മേയറും യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനുമായ ടി.ഒ. മോഹനന് എന്നിവര്‍ പങ്കെടുത്തു … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

