മാഹി ∙ യുഎസിൽ അന്തരിച്ച മാഹി ചൂടിക്കോട്ട കരിയാണ്ടി തറവാട്ട് അംഗം ഡോ.ശ്യാമളന്റെ മരണാനന്തരച്ചടങ്ങുകൾക്ക് മകനും ലോകപ്രശസ്ത സിനിമാ സംവിധായകനുമായ മനോജ് നൈറ്റ് ശ്യാമളൻ മാഹിയിലെത്തി.
കുടുംബ സുഹൃത്തുക്കൾക്കൊപ്പം ആചാരപൂർവം കടലിൽ ചിതാഭസ്മം നിമജ്ജനം ചെയ്തു. മനോജിന്റെ കുട്ടിക്കാലം മാഹിയിലായിരുന്നു.
പിന്നീട് ചെന്നൈയിലും തുടർന്ന് യുഎസിലുമാണ് ജീവിതം നയിച്ചത്. പിതാവിന്റെ ആഗ്രഹപ്രകാരമാണ് ചിതാഭസ്മവുമായു മാഹിയിലെത്തിയത്.
വൈകിട്ടോടെ യുഎസിലേക്കു മടങ്ങി. നവംബർ ആറിനാണ് ഡോ.ശ്യാമളൻ യുഎസിൽ അന്തരിച്ചത്.
മലബാറിലെ തീയ സമുദായത്തെക്കുറിച്ച് ശ്യാമളൻ ഗവേഷണ പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. കിർഗിസ്ഥാനിൽനിന്നു പലായനം ചെയ്തവരാണ് മലബാറിലെ തീയരെന്നാണ് പുസ്തകത്തിൽ പറയുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

