
ശ്രീകണ്ഠപുരം ∙ ചെമ്പേരി ടൗണിലെ പ്രമുഖ വ്യാപാര സ്ഥാപനമായ ലിജോ സ്റ്റോഴ്സിൽ തീപിടിത്തം. അമിതമായ വോൾട്ടേജാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.
അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി. ഒട്ടേറെ സ്ഥാപനങ്ങളും ക്വാർട്ടേഴ്സുകളും വീടുകളുമുള്ള സ്ഥലത്തായിരുന്നു തീപിടിച്ചത്.
വ്യാപാരികളും നാട്ടുകാരും സമയോചിതമായി ഇടപെട്ടതുകൊണ്ടാണ് വലിയ ദുരന്തം ഒഴിവായത്. ഇന്നലെ അവധിദിവസമായതുകൊണ്ട് ടൗണിൽ വൈദ്യുതത്തൂൺ മാറ്റിയിരുന്നു.
അതിനുശേഷം ലൈൻ ചാർജ് ചെയ്തപ്പോഴായിരുന്നു തീ കത്തിയത്.
വ്യാപാര സ്ഥാപനങ്ങളിലെ ഫ്രീസർ, യുപിഎസ്, ഫ്രിജ്, ഡിവിആർ, വിലപിടിപ്പുള്ള മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവ തകരാറിലായതായി വ്യാപാരികൾ അറിയിച്ചു. ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് അറിയുന്നത്. വൈകിട്ടോടെയാണ് തീപിടിത്തം ഉണ്ടായത്.
തളിപ്പറമ്പിൽനിന്ന് അഗ്നിരക്ഷാ സേനയും കുടിയാൻമല പൊലീസും സ്ഥലത്തെത്തുന്നതിന് മുൻപേ നാട്ടുകാരും വ്യാപാരികളും ചേർന്ന് തീയണച്ചിരുന്നു. കെഎസ്ഇബി ഉദ്യോഗസ്ഥരും ജീവനക്കാരും സ്ഥലത്തെത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]