പാപ്പിനിശ്ശേരി ∙ ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ കല്ലുമ്മക്കായ കൃഷിയുടെ ജില്ലാതല വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. പാപ്പിനിശ്ശേരി തുരുത്തിയിൽ സംഘടിപ്പിച്ച പരിപാടിയിൽ വളപട്ടണം പഞ്ചായത്ത് പ്രസിഡന്റ് വി.കെ.സി.ജംഷീറ അധ്യക്ഷത വഹിച്ചു.
കല്ലുമ്മക്കായ കൃഷി മുഖേന മത്സ്യകർഷക കൂട്ടായ്മകൾക്ക് സ്വയംതൊഴിൽ സാധ്യത ഉറപ്പാക്കാൻ ജില്ലയിലെ 150 യൂണിറ്റുകൾക്കായി 9 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്.
ആകെ 28 ഗ്രൂപ്പുകളെ പദ്ധതിക്ക് തിരഞ്ഞെടുത്തു. വളപട്ടണം പുഴയിൽ കൃഷി നടത്തുന്ന എസ്ആർ, എഫ്എം കല്ലുമ്മക്കായ ഗ്രൂപ്പുകൾ ചേർന്നാണു വിളവെടുപ്പ് സംഘടിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ രജനി മോഹൻ ആദ്യവിൽപന നടത്തി. വളപട്ടണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ശിൽപ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.വി.പവിത്രൻ, കെ.വി.ഷക്കീൽ, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ടി.കെ.അൻസില, പഞ്ചായത്തംഗം വി.നാരായണി, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ ആർ.ജുഗ്നു, അഴീക്കോട് മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർമാരായ അരുൺ സുരേഷ്, ആർ.എസ്.അഖിൽ എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

